ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട്  നികുതി വകുപ്പിന് നിവേദനം. മദ്യത്തിന് ജവാനെന്ന പേര് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്നും സർക്കാർ സ്ഥാപനമായതിനാൽപേര്മാറ്റാൻനടപടിയുണ്ടാകണമെന്നുംപരാതിയിൽപറയുന്നു.കേരളസർക്കാരിന്റെ പ്രധാനപ്പെട്ട മദ്യ ബ്രാൻഡാണ് ജവാൻ

കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡാണ് ജവാൻ റം ഉൽപാദിപ്പിക്കുന്നത്. ‌ജവാൻ റമ്മിനെതിരെ സ്വകാര്യ വ്യക്തി നൽകിയ നിവേദനം എക്സൈസ് കമ്മിഷണർക്കു കൈമാറിയിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതാണ് രീതി. അതനുസരിച്ചാണ് ഈ പരാതിയും എക്സൈസ് കമ്മിഷണർക്ക് കൈമാറിയത്. ഇത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. പരാതിയുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കുമോ തുടർനടപടികൾ കൈക്കൊള്ളുമോ എന്ന കാര്യം കാത്തിരുന്ന് തന്നെ കാണണം.

നിലവിൽ നാല് ബോട്ട്ലിങ്ങ് ലൈനുകളാണ് തിരുവല്ലയിലുള്ളത്. 6 എണ്ണംകൂടി ചേർത്ത് അത് പത്താക്കി വർധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. 7500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. കൂടുതല്‍ ലൈനുകള്‍ക്ക് അംഗീകാരം ലഭിച്ചില്ലെങ്കില്‍ നഷ്ടം വരുമെന്ന് ബവ്കോ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

വില കുറഞ്ഞ മദ്യത്തിന് ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിൽ കേരള സർക്കാർ പുതിയ മദ്യബ്രാന്റ് ഇറക്കാൻ ഒരുങ്ങുകയാണ്. പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റിലറിയിൽ നിന്ന് മലബാർ ബ്രാന്റി എന്ന പേരിലാണ് പുതിയ ബ്രാന്റ് ഇറക്കുന്നത്. പുതിയ എംഡി ചുമതല ഏറ്റെടുത്തതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി അതിവേ​ഗത്തിൽ തീരുമാനം കൈക്കൊണ്ടത്. ഇതിന് പുറമേ ജനപ്രിയ ബ്രാന്‍ഡായ ജവാന്‍ റമ്മിന്‍റെ ഉല്‍പ്പാദനം വർധിപ്പിക്കുകയും ചെയ്യും.

6 മാസത്തിനുള്ളില്‍ ബ്രാന്റിയുടെ ഉല്‍പ്പാദനം ആരംഭിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇവിടെ നിന്ന് പരമാവധി ബ്രാന്റി ഉല്‍പാദിപ്പിക്കും. ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഒരു ലിറ്റർ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ 3.5 രൂപയാണ് സർക്കാരിന് നഷ്ടം വരുന്നത്. ഇതിനാൽ ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് തിരുവല്ല ട്രാവൻകൂർ ഷു​ഗർ മിൽസിൽ നിന്നുള്ള ജവാന്റെ ഉല്‍പ്പാദനം ഉയര്‍ത്താനും പുതിയ ബ്രാന്റ് ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിൽ കേരളത്തിൽ ജവാന്റെ വില കൂട്ടണമെന്ന് ബെവ്‌കോ നേരത്തെ തന്നെ ശുപാര്‍ശ ചെയ്തിരുന്നു. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം.ഡിയുടെ ശുപാര്‍ശ.

 

LEAVE A REPLY

Please enter your comment!
Please enter your name here