കൊച്ചി:ആലുവവിദ്യാധിരാജ  പൂർവ വിദ്യാർത്ഥി സംഗമമായ “പുനർജനി 2023 ” ജൂലായ് 23 ന്. അൻപത് വർഷത്തെ അപൂർവ്വ സംഗമം വിവിധ വൈവിധ്യങ്ങളോടെയാണ്കാത്തിരിക്കുന്നത്. തലമുറകളുടെ സംഗമമാകുന്ന ആ വേദിയിൽ ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിച്ചേരാൻ പോകുന്നത് 1979 മുതൽ 50 കൊല്ലത്തിനിടയിൽ സ്കൂളിൽ പഠിച്ചു പോയ 1500 ഓളം വിദ്യാർത്ഥികളാണ്.

വിദ്യാധിരാജ വിദ്യാഭവൻ സ്കൂളിന്റെ പൂർവ വിദ്യാർത്ഥി സംഘടനയായ വിദ്യാധിരാജ ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (വോസ) വലിയ ലക്ഷ്യങ്ങളോടെയാണ് രൂപീകരിച്ചിരിക്കുന്നത്. വിദ്യാലയത്തിലെ പൂർവ്വ അധ്യാപകർക്കായി ചികിത്സാ സഹായ പദ്ധതി വോസയുടെ ലക്ഷ്യങ്ങളിലൊന്നാണ്. ‘റെസ്‌പെക്ടസ് ‘ എന്ന് പേരിട്ടിരിക്കുന്ന ഈ ചികിത്സ സഹായ പദ്ധതിയിലൂടെ തങ്ങളെ പഠിപ്പിച്ച അധ്യാപകർക്ക് വാർദ്ധക്യകാലത്ത് ചികിത്സാ സഹായമാണ് വാഗ്ദാനം ചെയ്യുന്നത്. സാമ്പത്തിക പരിമിതികൾക്കുള്ളിൽ പഠനത്തിൽ മികവു കാട്ടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഒന്നാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി വിഭാവനം ചെയ്ത ‘ കൈത്താങ്ങു ‘ എന്ന പദ്ധതിയിലൂടെ എല്ലാ വർഷവും 12 വിദ്യാർത്ഥികൾക്ക് നിലവിൽ വോസ സ്കോളർഷിപ്പ് നൽകിത്തുടങ്ങി.

ഇതു കൂടാതെ പൂർവവിദ്യാർഥികൾക്കായി മുൻനിര ആശുപത്രിയിൽ ചികിത്സ ബില്ലുകളിലെ ഇളവുകൾ, ലാബുകളിൽ പരിശോധനകൾക്ക് ഇളവുകൾ, വയോജനങ്ങൾക്ക് പാലിയേറ്റീവ് സെന്ററുകളും ആയിട്ടുള്ള കരാറുകൾ, ഗ്രൂപ്പ് ഇഷുറൻസ്, സൂപ്പർ മാർക്കറ്റുകളിൽ ഡിസ്കൗണ്ട്, നിയമ സഹായ വേദി തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് വോസ വിഭാവനം ചെയ്തിരിക്കുന്നത്.

പേട്രൺമാരായി ജസ്റ്റിസ് മുരളി പുരുഷോത്തമൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരും പ്രസിഡന്റ്‌ ആയി പ്രേംലാൽ ടി എൻ (സി. എസ്. ഒ, പി.എൻ.എൽ ടെക്നോളജിസ്), വൈസ് പ്രസിഡന്റ്‌മാരായി പാർവതി ടി ജി (വൈസ് പ്രിൻസിപ്പൽ, വി വി ബി എച്ച് എസ് എസ്), ആർ പത്മകുമാർ (മാനേജിങ് പാർട്ണർ, ഗണേഷ് സ്റ്റുഡിയോ) എന്നിവരും ജനറൽ സെക്രട്ടറി ആയി ആർ ഗോപി (പ്രിൻസിപ്പൽ, വി വി ബി എച് എസ് എസ് ), സെക്രട്ടറിമാരായി ആയി കെ സി നരേന്ദ്രൻ (സി ഇ ഒ, കേരള റിലയൻസ് ജിയോ ഇൻഫോടെക്), മനു ഗോവിന്ദ് (അഡ്വക്കേറ്റ്, ജയശങ്കർ & മനു അസോസിയേറ്റ്സ്) എന്നിവരാണ് വോസയെ നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here