ആലപ്പുഴ: നൂറനാട് ജനകീയ സമരസമിതിയുടെ പ്രതിഷേധം അവഗണിച്ച് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് മണ്ണെടുക്കാൻ ആരംഭിച്ചത്. നൂറനാട് പാലമേൽ മറ്റപ്പള്ളി മലയിൽ മണ്ണെടുപ്പ് നടക്കുന്നത്തിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം നടക്കുന്നത്. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാർ ഇവിടേയ്ക്കുള്ള വഴിയിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.

കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ പോലീസ് ലാത്തി ചാർജിൽ എം എൽ എ അടക്കമുള്ള നാട്ടുകാർക്ക് മർദനമേറ്റിരുന്നു.

2008 മുതൽ പ്രദേശത്ത് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ എതിർത്തിരുന്നു. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്. സർവകക്ഷി യോഗം കളക്ടർ വിളിച്ചിരിക്കേയാണ് ഇന്നത്തെ മണ്ണെടുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here