ന്യൂഡൽഹി:ഭാരതത്തിൻ്റെഅവിഭാജ്യഘടകമാണ് പാക് അധിനിവേശ കശ്‌മീരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.” അവിടെ താമസിക്കുന്ന ഹിന്ദുവും മുസ്ലീമുമെല്ലാം ഭാരതീയരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അവിഭാജ്യ ഘടകമായാണ് ബിജെപിയും പാർലമെൻ്റും പാക് അധീന കശ്മ‌ീരിനെ കരുതുന്നത്. പാകിസ്താൻ അനധികൃതമായി കൈവശപ്പെടുത്തിയ ആ ഭൂമി ഇന്ത്യയുടേതാണ്. അത് തിരിച്ചുപിടിക്കുക എന്നത് ഭാരതീയരുടെയും എല്ലാ കശ്മീരികളുടെയും ലക്ഷ്യമാണ്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച് തെറ്റായ വിവരമാണ് കശ്‌മീർ താഴ് വരയിലെ ജനങ്ങൾക്ക് നൽകിയിരുന്നതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. “ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ കശ്മീരികളുടെ സംസ്‌കാരത്തിനും ഭാഷയ്ക്കും സ്വത്വത്തിനും നേർക്കു ഭീഷണി ഉയരുമെന്നാണു പറഞ്ഞുകൊടുത്തിരുന്നത്. പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചിട്ട് ഇപ്പോൾ 5 വർഷമായി, അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. കശ്‌മീരികൾ ഇന്ന് സ്വതന്ത്രരാണ്. ലോകത്തിന് മുന്നിൽ കശ്‌മീരി ഭാഷയുടെ പ്രാധാന്യവും ഭക്ഷണ സംസ്ക‌ാരവും വർദ്ധിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നിരവധി സഞ്ചാരികളാണ് കശ്മീരിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here