പ്രളയം കടന്ന് കേരളത്തിലെ നാട്ടാനകള്‍; സംസ്ഥാനത്തെ നാട്ടാനകള്‍ മുഴുവന്‍ സുരക്ഷിതര്‍

0
22

പാലക്കാട്: പ്രളയക്കെടുതിയില്‍ കേരളത്തിലെ നാട്ടാനകള്‍ മുഴുവനും സുരക്ഷിതരാണ് സീസണല്ലാത്തതിനാല്‍ ആനകളെ പ്രദേശത്തെ പുഴയോരങ്ങളിലും,തോട്ടോരങ്ങളിലുമുള്ള പറമ്പുകളിലും തൊടികളിലുമായാണ് ചങ്ങലക്കിട്ടിരുന്നത് .മിക്കയിടത്തും വെള്ളം കയറിയെങ്കിലും അതിനു മുന്‍പ് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടമകള്‍ ഇവയെ മാറ്റി തളച്ചിരുന്നു. കേരളത്തില്‍ 388 നാട്ടാനകളാണുള്ളത്. അതിലൊരെണ്ണം കഴിഞ്ഞാഴ്ച വനംവകുപ്പിന്റെ കോടനാടുള്ള ആന വളര്‍ത്തുകേന്ദ്രത്തില്‍വെച്ചു ചെരിഞ്ഞു. തൃശൂര്‍ മാളക്കടുത്തുള്ള ഒരു സ്വകാര്യ തോട്ടത്തില്‍ തളച്ചിരുന്ന.ഈ ആനയുടെ ശരീരത്തില്‍ 173 മുറിവുകളുണ്ടായിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആനപ്രേമിയായ വെങ്കിടാചലത്തിന്റെ പരാതിയെതുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് വനംവകുപ്പ് ഈ ആനയെ കോടനാട്ടിലേക്കു മാറ്റിയത.് ഇതിനു ശേഷം ആനയുടെ ശരീരത്തിലെ മുറിവുകളെല്ലാം ഉണങ്ങി ഭേദപ്പെട്ട് വരുന്നതിനിടയില്‍ ഒരു മാസമായി തുടര്‍ന്ന മഴയില്‍ മുറിവുകള്‍ വീണ്ടും പഴുത്തൊലിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വളഞ്ഞമ്പലം ഗണപതി എന്നറിയപ്പെട്ടിരുന്ന ആന ചെരിഞ്ഞത്
ഭാരതപുഴയോരത്തെ തിരുവില്വാമല,ലക്കിടി.മായന്നൂര്‍ എന്നിവടങ്ങളിലെ തോട്ടങ്ങളില്‍ മാത്രം 52 നാട്ടാനകളെ പാര്‍പ്പിച്ചിരുന്നു. ഭാരതപ്പുഴയില്‍ ശക്തമായ വെള്ളപൊക്കം ഉണ്ടായതിനെ തുടര്‍ന്ന് രാത്രിക്കു രാമാനം കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള എലിഫന്റ് സ്‌ക്വാഡ് ഇവയെ മാറ്റുകയായിരുന്നുവന്നു ആനപ്രേമി സംഘം പാലക്കാട് ജില്ലാ പ്രസിഡന്റു് ഹരിദ്സ് മച്ചിങ്ങില്‍ പറഞ്ഞു. വെള്ളക്കെട്ടില്‍ അകപ്പെട്ട തൃശൂരിലെ പാലിയേക്കര, ചേറ്റുപുഴ, കരുവന്നൂര്‍, മനക്കൊടി, നെന്മണിക്കര പ്രദേശത്തെ പിഞ്ചുകുഞ്ഞുങ്ങളും, ഗര്‍ഭിണികളും ഉള്‍പ്പെടെ മുന്നോറോളം ആളുകളെയും മദപ്പാടില്‍ നില്‍ക്കുന്നതുള്‍പ്പെടെയുളള നിരവധി ആനകളെയും ആനന്ദിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സ്‌ക്വാഡാണ് രക്ഷപ്പെടുത്തിയത്.
ഉത്സവകാലങ്ങളില്‍ ആനയിടഞ്ഞ് ഉണ്ടാകുന്ന അപകങ്ങള്‍ ഒഴിവാക്കുവാനും ആനകളെ തളയ്ക്കുവാനും വേണ്ടിയാണ് ഒണേഴ്സ് ഫെഡറേഷന്‍ വര്‍ഷങ്ങളായി വിവിധ ആനകളില്‍ ചട്ടക്കാരായി സേവനമനുഷ്ടിച്ച ആളുകളെ ചേര്‍ത്ത് ഓണേഴ്സ് ഫെഡറേഷന്‍ സ്‌ക്വാഡിന് രൂപം നല്‍കിയത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും,പള്ളി പെരുന്നാളുകളിലും നേര്‍ച്ചകളിലെയും ആന എഴുന്നള്ളത്തുകളില്‍ സുരക്ഷ ഒരുക്കുന്നത് ഇത് പോലുള്ള സ്‌ക്വാഡുകളാണ്. ആനപ്രേമികളായ ദീരജ് പുത്തൂരും വിപിനും അഖിലും മണിയും പ്രജുവും ഉള്‍പ്പെടുന്ന സംഘം കാട്ടുര്‍ എന്ന സ്ഥലത്ത് തളച്ച ആനക്ക് വെള്ളവും ഭക്ഷണവും നല്‍കാന്‍ പോയത് വളരെ കഷ്ടപ്പെട്ടാണ്.ചെന്ത്രാപ്പിന്നി, ചെറക്കല്‍ പള്ളി വഴി മൂന്നു മണിക്കൂര്‍ പുഴയിലൂടെ നീന്തിയും രണ്ട് മണിക്കൂര്‍ നടന്നുമാണ് ആനയുടെ അടുത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here