പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം; മലമ്പുഴ മാന്തോപ്പിലെ മരങ്ങള്‍ കരിഞ്ഞുണങ്ങുന്നു

0
27

പാലക്കാട് : മലമ്പുഴ ഉദ്യാനത്തിലെ മുഴുവന്‍പ്ലാസ്റ്റിക് മാലിന്യവും നിക്ഷേപിക്കുന്നതിനാല്‍ മാന്തോട്ടത്തിലെ മരങ്ങള്‍ കരിഞ്ഞുണങ്ങുന്നു.ഒരു ദിവസം നാലും അഞ്ചും ട്രാക്ടര്‍ മാലിന്യങ്ങളാണ് ഇവിടെകൊണ്ടുവന്നു നിക്ഷേപിക്കുന്നത് മഴയില്ലാത്ത സമയത്തു ഇവയെക്കെല്ലാം കൂട്ടിയിട്ട് കത്തിക്കുന്നതിനാലാണ് സമീപത്തെ മാവൂള്‍പ്പെടെയുള്ള മരങ്ങള്‍ കരിഞ്ഞു ണങ്ങുന്നത്. ഇതിനുപുറമെ ഉദ്യാനത്തിനകത്തെ കടകളില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങിയശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളും മറ്റും പലഭാഗത്തായി കൂടികിടക്കുന്നുമുണ്ട്. ഇവിടെ ആവശ്യത്തിലധികം തൊഴിലാളികളുണ്ടായിട്ടും മാലിന്യങ്ങള്‍ എടുത്തു മാറ്റാന്‍ കഴിയുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വിനോദ സഞ്ചാര കേന്ദ്രമായതിനാല്‍ കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ധാരാളം വിനോദ സഞ്ചാരികള്‍ എവിടെ എത്തുന്നുണ്ട് ഇവരെല്ലാം കൊണ്ടുവരുന്ന കുടിവെള്ളക്കുപ്പി അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉദ്യാനത്തിനകത്തും മറ്റും ഇടുന്നത് നിയന്ത്രിക്കാന്‍ യാതൊരു സംവിധാനവുമില്ല.ഒരു മുന്നറിയിപ്പ് ബോര്‍ഡ് അല്ലാതെ മറ്റൊന്നും സ്ഥാപിച്ചിട്ടില്ല .ഉദ്യാനത്തിനകത്ത് കടകളിലെ സാധനങ്ങള്‍ വാങ്ങി കഴിച്ചതിനു ശേഷമുള്ള പ്ലാസ്റ്റില്‍ കവറുകള്‍ അവിടെത്തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. പ്ലാസ്റ്റിക് നിരോധനം പഞ്ചായത്തു് പ്രഖ്യാപിച്ചതല്ലാതെ പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ജലസേചന വകുപ്പ് വര്‍ഷങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഒരു റീസൈക്ലിങ് പ്‌ളാന്റ് സ്ഥാപിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here