മില്‍മയുടെ ദീപാവലി സ്വീറ്റ്‌സ് വിപണിയിലെത്തുന്നു

0
48
ആലത്തൂര്‍ :  ഈ വര്‍ഷത്തെ ദീപാവലി ആഘോഷിയ്ക്കുവാന്‍ മില്‍മയുടെ സെലിബ്രേഷന്‍ സ്വീറ്റ്‌സ് വിപണിയിലെത്തുന്നു. മില്‍മയുടെ ഉല്‍പ്പന്നങ്ങളായ മില്‍മ പേഡ, മില്‍ക്കി ജാക്ക്, കോക്കനട്ട് ബര്‍ഫി എന്നിവയ്‌ക്കൊപ്പം ഓറഞ്ച് ലഡു, മില്‍ക്ക് കേക്ക്, കാജു ബര്‍ഫി, മില്‍ക്ക് ബര്‍ഫി, ഗീ പാക്ക് എന്നിവയുടെ ഒരു കോമ്പിനേഷനാണ് സെലിബ്രേഷന്‍ സ്വീറ്റ്‌സ്.
375 ഗ്രാം തൂക്കമുളള ഈ ഉല്‍പ്പന്നങ്ങളടങ്ങിയ സെലിബ്രേഷന്‍ സ്വീറ്റ് ടബ്ബിന് 150 രൂപയാണ് വില. ബേപ്പൂരിനടുത്ത നടുവട്ടത്തുളള മില്‍മയുടെ സെന്‍ട്രല്‍ പ്രൊഡക്ട്‌സ് ഡയറിയില്‍ നിന്നാണ് സെലിബ്രേഷന്‍ സ്വീറ്റ്‌സ് തയ്യാറാക്കുന്നത്. ദീപാവലി ആഘോഷിയ്ക്കുന്നതിന് ആദ്യ ഘട്ടത്തില്‍ വിതരണത്തിനായി 6000 ടബ്ബുകള്‍ തയ്യാറായതായും ഉല്‍പ്പന്നം തിങ്കളാഴ്ച മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്നും മലബാര്‍ മില്‍മയുടെ മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.എന്‍ കേശവനും സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ പി.എ. രമേശനും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here