ആറാം മൈല്‍–കുറുവ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു; ഗതാഗത യോഗ്യമല്ലാതായി

0
14

പനമരം:ആറാം മൈല്‍ കമ്മന കുറുവ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി.ദിനംപ്രതി 100 കണക്കിന് വിദ്യാത്ഥികളടക്കം സഞ്ചരിക്കുന്ന റോഡാണിത്.ട്രെയിനേജ് സംവിധാനങ്ങളില്ലാത്തത് മൂലം റോഡരികിലുള്ള വീടുകളില്‍ നിന്നെല്ലാം അഴുക്കു വെളളം റോഡിലേക്കാണ് കുത്തിയൊലിക്കുന്നത് .ഇതുമൂലം കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്.പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കുറുവ ദീപിലേക്കുള്ള വടക്കെ വയനാട്ടില്‍ നിന്നുള്ള എളുപ്പവഴിയാണിത്.

പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ തിരുനെല്ലിയിലേക്കും മാനന്തവാടി എത്താതെ എളുപ്പവഴിയിലുള്ള റോഡാണിത്.എന്നാല്‍ വര്‍ഷങ്ങളായി ഈ റോഡ് പൂര്‍ണ്ണമായും തകര്‍ന്നിട്ടും പൊതുമരാമത്തു വകപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്വകാര്യ ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന ഇതു വഴി വിദ്യാര്‍ത്ഥികളടക്കം ചെറുകിട വാഹനങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാല്‍ തകര്‍ന്ന റോഡില്‍ കുഴികളില്‍ വീടുകളില്‍ നിന്നും മറ്റും വെള്ളം കുത്തിയൊലിച്ചു വരുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്.

മാനന്തവാടിയിയേക്കും വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലേക്കുമൊക്കെ എളുപ്പമെത്താവുന്ന റോഡാണിത് റോഡ് അറ്റകുറ്റപണികള്‍ നടത്തിയിട്ട് വര്‍ഷങ്ങളായി ഒട്ടേറെ ആദിവാസി കോളനികളും ഈ ഭാഗത്തുഭാഗത്തുണ്ട്. പൊതുമരാമത്തു വകുപ്പിന്റെ കീഴില്‍ വരുന്ന റോഡാണിത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ റോഡിന്റെ പണി അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here