വിസ തട്ടിപ്പ് : പ്രതി റിമാന്റില്‍

0
9

പുവാര്‍: തമിഴ്‌നാടിലെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും വിസ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ തമിഴ്‌നാട് സ്വദേശിയെ റിമാന്റ് ചെയ്തു. തമിഴ്‌നാട് നാഗര്‍കോവില്‍ അണ്ണാനഗര്‍ സ്വദേശി രാജനെ (52) ആണ് റിമാന്റ് ചെയ്തത്. സിങ്കപ്പൂരില്‍ കൊണ്ടു പോകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പുവാര്‍ സ്വദേശിയില്‍ നിന്നും 18,0000 രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു.

പണം നല്‍കിയ ആളെ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 20 ന് വിദേശത്ത് കൊണ്ട് പോകാമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നെ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇതിനെ തുടര്‍ന്ന് പണം നല്‍കിയ ആള്‍ പൂവാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here