ഗോകുലം ടീമിന്റെ വിജയത്തിന് പിന്നില്‍ മികച്ച ‘സ്മാഷുകള്‍’; വെട്ടിലായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്

0
15

ലീഗ് ഫുട്‌ബോളില്‍ ഗോകുലം എഫ്.സിയുടെ മികച്ച പ്രകടനത്തിന്റെ രഹസ്യം എന്താണ്? ഗോളടിയിലൂടെയല്ല, മികച്ച സ്മാഷുകളിലൂടെയാണ് ഗോകുലം ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കിയത്. കണ്ടുപിടിത്തം മറ്റാരുടേതുമല്ല, കേരള സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്റേത്. ബോക്‌സിങ് ഇതിഹാസം മുഹമ്മദലിയെ അനുസ്മരിച്ച് പരിഹാസം ഏറ്റുവാങ്ങിയ കായികമന്ത്രിഇ.പി.ജയരാജനെപ്പോലെ വെട്ടിലായിരിക്കുകയാണ് ഫുട്‌ബോളും വോളിബോളും തമ്മില്‍ മാറിപ്പോയ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റും. ഗോകുലം എഫ്.സി ചെയര്‍മാനായ

ഗോകുലം ഗോപാലനെക്കുറിച്ച് ഗോകുലം ശ്രീ മാസികയില്‍ അച്ചടിച്ചു വന്ന ലേഖനത്തിലാണ് ടി.പി. ദാസന്റെ അബദ്ധ പരാമര്‍ശം. ഉജ്വലമായ സ്മാഷുകളിലൂടെ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ ഗോകുലത്തിന് കഴിഞ്ഞുവെങ്കില്‍ അതിന് പിന്നില്‍ ചെയര്‍മാനായ ഗോപാലേട്ടന്റെ നല്ല മനസ്സ് തന്നെയാണ് എന്നാണ് ടി.പി ദാസന്‍ എഴുതിയിരിക്കുന്നത്.

കേരളത്തിന്റെ കായിക ലോകത്ത് പ്രഗത്ഭനായിരുന്ന വ്യക്തിത്വമായിരുന്നു മുഹമ്മദലി എന്നും കായിക ലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നുമായിരുന്നു കായിക മന്ത്രി ജയരാജന്‍ പറഞ്ഞത്. അബദ്ധത്തിന്റെ പേരില്‍ അന്ന് ജയരാജന് കടുത്ത പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here