യുഡിഎഫ് യോഗം 12ന്, ഫെബ്രുവരി 20 ഓടെ സ്ഥാനാര്‍ത്ഥി പട്ടിക

0
6

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെബ്രുവരി 12 ന് യുഡിഎഫ് യോഗം ചേരും. ഫെബ്രുവരി 20ാം തീയതിയോടെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമാകുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസ് അടക്കമുള്ള ഘടകക്ഷികളും യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും സീറ്റ് ആവശ്യവുമായി രംഗത്തെത്തിയ സാഹചര്യത്തില്‍ യുഡിഎഫ് യോഗം നിര്‍ണ്ണായകമാകും.

കോട്ടയത്തിന് പുറമേ, ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം. ലയന ശേഷം നിയമസഭയിലും ലോക്‌സഭയിലും അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്നതാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.

അതേസമയം ദുബായില്‍ നടക്കുന്ന ലോക കേരള സഭയില്‍ യു ഡി എഫ് പ്രതിനിധിയായി കെ സി ജോസഫ് പങ്കെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് 9 കോടി രൂപ മാറ്റിവച്ചത് ശരിയായില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആഘോഷ പരിപാടികളില്‍ നിന്ന് യു ഡി എഫ് അംഗങ്ങള്‍ വിട്ടു നില്‍ക്കും. എം പാനല്‍ കണ്ടക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുക്കണമെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രളയ സെസ് ഒഴിവാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.

തല്‍ക്കാലത്തേക്ക് 5000 കോടിയുടെ ഇടുക്കി പാക്കേജ് പാഴ് വാക്കാണ്. ജനങ്ങളെ കബളിപ്പിക്കാനാണ് ഈ പാക്കേജ്. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്നും ചെന്നിത്തല കുറ്റപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here