കാത്തിരിപ്പിന്റെ സാഫല്യം; കണ്‍മണികളുമായി അവര്‍ ഒത്തുചേര്‍ന്നു

0
12
കണ്‍മണികളുമായി ദമ്പതകള്‍ ഒത്തു ചേര്‍ന്നപ്പോള്‍

കല്‍പ്പറ്റ: കാത്തിരിപ്പിന്റെ സാഫല്യമായി കണ്‍മണികള്‍. വര്‍ഷങ്ങളായി വന്ധ്യതയുടെ നോവുകള്‍ പേറിയ ദമ്പതികള്‍ക്ക് ആശ്വാസമായത് ഹോമിയോ വകുപ്പിന്റെ സീതാലയം പദ്ധതി. പൊന്നോമനകളുമായി ഇവര്‍ കല്‍പ്പറ്റ ഗ്രീന്‍ഗേറ്റ് ഹോട്ടലില്‍ നടന്ന സാഫല്യം സംഗമത്തില്‍ ഉന്മേഷത്തോടെയെത്തി. അഞ്ചുകുന്ന് ജില്ലാ ഹോമിയോ ആസ്പത്രിയില്‍ ജനനി ചികിത്സാ പദ്ധതിയിലൂടെ ജനിച്ച കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗമമാണ് വേറിട്ട അനുഭവമായത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് മറ്റു ചികിത്സാരീതികളെല്ലാം അവലംബിച്ച് നിരാശരായ ദമ്പതികളുടെ സ്വപ്‌നങ്ങളാണ് ജനനി വന്ധ്യതാനിവാരണ ക്ലിനിക്കിലൂടെ സഫലീകരിക്കപ്പെട്ടത്.
കല്‍പ്പറ്റ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ കുഞ്ഞുങ്ങള്‍ക്ക് സമ്മാനം നല്‍കി സംഗമത്തിലേക്ക് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ദേവകിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ അസ്മത്ത് പി.കെ., ബിന്ദു, എ.എന്‍. പ്രഭാകരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.ഡി ലീലാമ്മ, സൂപ്രണ്ട് ഡോ. അജിവില്‍ബര്‍, ഡി.പി.എം. ഡോ. സുഗേഷ്‌കുമാര്‍, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി. വാണിദാസ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ നിസാ എ, നാസര്‍, ഡോ. സീന ജി.ആര്‍, ഡോ. വിജയറാണി എന്നിവര്‍ സംസാരിച്ചു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോരിറ്റി സെക്രട്ടറി സബ്ബ് ജഡ്ജ്,സുനിത കെ.പി, ജനനി കണ്‍വീനര്‍ ഡോ. ബീന ജോസ് , സീതാലയം കണ്‍വീനര്‍ ഡോ. അല്‍സ, പുനര്‍ജനി കണ്‍വീനര്‍ ഡോ. മുഹമ്മദ് തസ്നീം എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. ജനപ്രതിനിധികള്‍, ജനമൈത്രി പോലീസ്, ലീഗല്‍ സര്‍വ്വീസ് വോളണ്ടിയര്‍മാര്‍, ഐ.സി.ഡി.എസ്. സൂപ്രവൈസര്‍മാര്‍, ആഷാവര്‍ക്കര്‍മാര്‍, എസ്.റ്റി. പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here