ആനി രാജയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ സി പി ഐ ദേശീയ നിര്‍വ്വാഹക സമിതിക്ക് അതൃപ്തി

0
3

തിരുവനന്തപുരം: മഹിളാ ഫെഡറേഷന്‍ നേതാവ് ആനി രാജയെ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സി പി ഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം അതൃപ്തി രേഖപ്പെടുത്തി.
തിരുവനന്തപുരം മണ്ഡലത്തില്‍ ആനി രാജയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കേന്ദ്ര നേതാക്കള്‍ പാര്‍ട്ടിയുടെ കേരള ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കേരളഘടകം ഏകകണ്ഠമായി തയ്യാറാക്കിയ പട്ടികയില്‍ ആനി രാജയുടെ പേര് ഉള്‍പ്പെടുത്തിയില്ല.തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരന്‍ എംഎല്‍എയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാനഘടകത്തിന്റെ തീരുമാനം.
കേരളഘടകം ഏകകണ്ഠമായി തയ്യാറാക്കിയ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി യോഗത്തില്‍ അഭിപ്രായപ്പെട്ടത്.എന്നാല്‍ ഒറ്റ സ്ത്രീ സ്ഥാനാര്‍ഥിയെപ്പോലും നിര്‍ത്താതെയുള്ള സ്ഥാനാര്‍ഥിപ്പട്ടികക്ക് എതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.രണ്ട് സിറ്റിംഗ് എംഎല്‍എമാരടങ്ങുന്ന സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് തിരുവനന്തപുരത്ത് തിങ്കളാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
തിരുവനന്തപുരത്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുതല്‍ ആനി രാജ വരെയുള്ളവരുടെ പേരുകള്‍ പരിഗണിച്ചിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം കാനം രാജേന്ദ്രന്‍ തള്ളി. മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് കാനം രാജേന്ദ്രന്‍ അറിയച്ചതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം പരിഗണിച്ച രണ്ടാമത്തെ പേരെന്ന നിലയില്‍ സി ദിവാകരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയായത്.സ്ഥാനാര്‍ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കാനാണ് സിപിഐ ദേശീയ നിര്‍വാഹക സമിതി ഇന്നലെ യോഗംചേര്‍ന്നത്‌

LEAVE A REPLY

Please enter your comment!
Please enter your name here