ബിജെപി ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റ് പുറത്തുവിട്ടു; പത്തനംതിട്ട ഒഴിച്ചിട്ട് കേരളത്തിലെ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളായി

0
4

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. കേരളത്തിലെ 14 ബിജെപി സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചില്ല. ആകെ 13 സീറ്റുകളിലാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെ സുരേന്ദ്രന്‍ ഇന്നത്തെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലില്ല.
കേരളത്തിലെ ലിസ്റ്റ്:
കാസര്‍കോട് – രവീഷ് തന്ത്രി
കണ്ണൂര്‍ – സി കെ പത്മനാഭന്‍
വടകര – വി കെ സജീവന്‍
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാര്‍
ചാലക്കുടി – എ എന്‍ രാധാകൃഷ്ണന്‍
എറണാകുളം – അല്‍ഫോണ്‍സ് കണ്ണന്താനം
ആലപ്പുഴ – കെ എസ് രാധാകൃഷ്ണന്‍
കൊല്ലം – കെ വി സാബു
ആറ്റിങ്ങല്‍ – ശോഭാ സുരേന്ദ്രന്‍
തിരുവനന്തപുരം – കുമ്മനം രാജശേഖരന്‍

ഇതുവരെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാര്‍ത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും മത്സരിക്കും. എല്‍ കെ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിലാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി തന്നെയാണ്. ഒന്നാംഘട്ട പട്ടികയില്‍ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയുടെ പേരില്ല.

സാക്ഷി മഹാരാജിനെ വീണ്ടും ഉന്നാവോയില്‍ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു അരുണാചല്‍ ഈസ്റ്റില്‍ മത്സരിക്കും. മറ്റൊരു കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗിനെ കശ്മീരിലെ ഉദംപുര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെ ഉത്തര കന്നഡയില്‍ നിന്ന് ജനവിധി തേടും. നോര്‍ത്ത് സെന്‍ട്രല്‍ മുംബൈയില്‍ പൂനം മഹാജനാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി.

LEAVE A REPLY

Please enter your comment!
Please enter your name here