ശശി തരൂരിന്റെ നിയമസഭാ മണ്ഡലതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി

0
2
യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ റാണി ഗൗരി പാര്‍വ്വതിഭായിയേയും റാണി ഗൗരി ലക്ഷ്മിഭായിയേയും കാണാന്‍ എത്തിയപ്പോള്‍.

തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് യു.ഡി. എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ അസംബ്ലി മണ്ഡലതലത്തിലെ കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. അതേസമയം തരൂരിന്റെ മണ്ഡല പര്യടനം ഏപ്രില്‍ ഒന്നിന് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും തുടക്കം കുറിക്കും. കനത്ത ചൂട് പരിഗണിച്ച് പര്യടന സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തമ്പാനൂര്‍ രവി അറിയിച്ചു.ഈ മാസം 19നാണ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പാര്‍ലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന് ഉദ്ഘാടനം ചെയ്തു. 20ന് തിരുവനന്തപുരം, 21ന് നെയ്യാറ്റിന്‍കര, പാറശാല മണ്ഡലങ്ങളിലേയും 22ന് നേമം, കോവളം മണ്ഡലങ്ങളിലേയും 23ന് കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലങ്ങളിലേയും കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി. കണ്‍വന്‍ഷനുകളില്‍ സ്ത്രീകളുടെയും യുവാക്കാളുടെയും വലിയ പങ്കാളിത്തം പ്രകടമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റ് ചെയര്‍മാന്‍ തമ്പാനൂര്‍ രവി പറഞ്ഞു. 28ന് മുമ്പായി മണ്ഡലം ബൂത്ത് കണ്‍വന്‍ഷനുകള്‍ പൂത്തിയാക്കും. ഗൃഹസന്ദര്‍ശനത്തിനുള്ള സ്‌ക്വാഡ് വര്‍ക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ശാസ്തമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ശശി തരൂരിന്റെ മണ്ഡല പര്യടനം ഏപ്രില്‍ ഒന്നിന് വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ നിന്നും തുടക്കം കുറിക്കും. കനത്ത ചൂട് പരിഗണിച്ച് പര്യടനം സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് തമ്പാനൂര്‍ രവി അറിയിച്ചു. രാവിലെ 8 മുതല്‍ 11.30 വരെയും ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 9 വരെയുമാണ് സ്ഥാനാര്‍ത്ഥിയുടെ മണ്ഡല പര്യടനത്തിന്റെ സമയക്രമം. പൊതുയോഗങ്ങള്‍, മൈക്ക് അനൗണ്‍സ്മെന്റ്, കുടുംബയോഗങ്ങള്‍, മാസ് സ്‌ക്വാഡ് വര്‍ക്കുകള്‍ തുടങ്ങിയവ ഏപ്രില്‍ 10 മുതല്‍ ആരംഭിക്കും.ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച പെരുമാറ്റ ചട്ടങ്ങള്‍ക്ക് ലംഘിക്കാതിരിക്കാനും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുമായി തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here