കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; അഞ്ചുപേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്; അപകടത്തില്‍പെട്ടത് വിനോദയാത്ര കഴിഞ്ഞുമടങ്ങിയ സംഘം

0
19

കോട്ടയം:പാലാ-തൊടുപുഴ റോഡില്‍ മാനത്തൂരിനു സമീപം കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ചു പേര്‍ മരിച്ചു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിലാണ്. പാലാ കടനാട് സ്വദേശികളായ വിഷ്ണു രാജ്, പ്രമോദ് , ജോബിന്‍ കെ.ജോര്‍ജ്, ഉല്ലാസ്, സുധി എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് അടുത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മാനത്തൂര്‍ പള്ളിക്കു സമീപം പച്ചക്കറി കടയിലേയ്ക്കാണ് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറിയത്.

വയനാട്ടില്‍ വിനോദയാത്ര പോയശേഷം തിരിച്ചുവരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ മൂന്നു പേര്‍ കാറിനു പുറത്തേക്ക് തെറിച്ചുപോയി. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കടയും തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here