സ്വന്തം ബാനറുമായി ദുല്‍ഖര്‍; ചിത്രീകരണം അടുത്തമാസം തുടങ്ങും; സംവിധായകന്‍ പുതുമുഖം

0
15

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ദുല്‍ഖര്‍ സല്മാന്‍ നിര്‍മ്മാതാവാകുന്നു. പുതുമുഖ സംവിധായകന്‍ ഷംസു സൈബയാണ് ചിത്രം അണിയിച്ചൊരുക്കുക. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ തന്നെയാണ് സിനിമ നിര്‍മ്മാണത്തിന്റെ വിവരം അറിയിച്ചത്. തന്റെ ആദ്യ നിര്‍മ്മാണ സംരംഭമാണിതെന്നറിയിച്ച ദുല്‍ഖര്‍ ബാനറിന്റെ പേര് ഉടന്‍ അറിയിക്കുമെന്നും പോസ്റ്റില്‍ വിശദീകരിക്കുന്നു.

സിനിമയുടെ ചിത്രീകരണം മെയ് മാസത്തില്‍ തുടങ്ങും. ഈ മാസം ഏപ്രില്‍ 27നു മുന്‍പായി എന്‍ട്രികള്‍ അയക്കണമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here