തിരുവനന്തപുരം: സംസ്ഥാനത്തെ മാവോവാദി വിരുദ്ധ സേനയുടെ അംഗബലം കൂട്ടണമെന്ന ഡിജിപിയുടെ ആവശ്യം തളളി സര്‍ക്കാര്‍. വടക്കന്‍ ജില്ലകളില്‍ മാവോവാദി ഭീഷണി കൂടുതലാണെന്നും സേനയെ കൂടുതല്‍ ശക്തമാക്കണമെന്നുമായിരുന്നു ഡിജിപിയുടെ ആവശ്യം. സേനയുടെ അംഗസംഖ്യ 650 ല്‍ നിന്ന് 1000 മായി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്‌റ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here