വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും കോൺട്രാക്ടറുമാരും തമ്മിൽ ഒത്ത് കളി.കരാറുകളിൽ അഴിമതി. കടുങ്ങല്ലൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നാൽപത് പറകോളനിയിലേക്ക് പഴയ കാലത്ത് ഇട്ട കുടിവെള്ള പൈപ്പിൽ നിന്നും വീടുകളുടെ വർദ്ധന മൂലം പ്രഷർ കുറഞ്ഞതിനാൽ പുതിയ പൈപ്പിട്ടതിലാണ് വൻ അഴിമതി നടന്നിരിക്കുന്നത്. പുതുതായി സ്ഥാപിച്ച രണ്ടിഞ്ഞ് പൈപ്പിലേക്ക് നൽകിയിരിക്കുന്ന കണക്ഷൻ ഒരിഞ്ച് പൈപ്പിട് കൂടാതെ പുതിയ നിയമപ്രകാരം റോഡുകൾ പൊളിച്ച് പൈപ്പിടുമ്പോൾ ഇതിന്റെ വശങ്ങൾ തകരാതിരിക്കാനും, പൈപ്പ് ഇട്ടിരിക്കുന്നത് തകരാതിരിക്കാനും ഇതിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ പൈപിട്ട കുഴിക്ക് മുകളിലെ പുല്ല് ചെത്തി മാറ്റിയാണ് കോൺക്രീറ്റ് നടത്തിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്ത നാട്ടുകാരോട് മുപ്പത്തടം വാട്ടർ എ ഇ പറഞ്ഞത് പൈപ്പിട്ട കുഴിക്ക് മുകളിൽ കോൺക്രീറ്റ് ചെയ്യുക എന്നത് മാത്രമേ കോൺട്രാക്ക്ടർക്ക് ഉത്തരവാദിത്യമുള്ളൂ ഇതിന് തകരാറായാൽ വീണ്ടും ചെയ്യും എന്നാണ്. ഓവർസീയറും വാദിച്ചു ത് കോൺട്രാക്ടർക്കായാണ് കോൺക്രീറ്റ് ചെയ്യുന്നത് അവർക്ക് നഷ്ടമാണ് എന്നാണ്. സർക്കാർ ജീവനക്കാരന്റെ മറുപടി.എന്നാൽ കോൺട്രാക്ടറും, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ചേർന്നുള്ള ഒത്തുകളിക്കെതിരെ ബിൽ നൽകരുത് എന്നാവശ്യപ്പെട് പരാതി ക്കൊരുങ്ങുകയാണ് സ്ഥലവാസികൾ

LEAVE A REPLY

Please enter your comment!
Please enter your name here