സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് കേരളത്തിലെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ശീമാട്ടി. ശീമാട്ടിയുടെ കൊച്ചി, കോട്ടയം ഷോറൂമുകള്‍ നാളെ മുതല്‍ മാര്‍ച്ച് 31 വരെ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് സിഇഒ ബീന കണ്ണന്‍ പറഞ്ഞു.

വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് പിന്തുണയായാണ് ഷോറൂമുകള്‍ അടച്ചിടുന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം കണക്കിലെടുത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യത തടയുകയും ഇതിലൂടെ സര്‍ക്കാരിന്റെ ബോധവത്കരണ- പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയുമാണ് ലക്ഷ്യമെന്നും ബീന കണ്ണന്‍ പറഞ്ഞു.

കൊറോണ പ്രതിരോധത്തിലൂടെ സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് വീണ്ടും മാതൃകയായിരിക്കുകയാണ് ശീമാട്ടി. പ്രളയത്തില്‍ തകര്‍ന്ന കേരളസംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന് ശീമാട്ടി കൈത്താങ്ങായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here