32.8 C
Kerala
Friday, April 26, 2024
Home Politics രണ്ടില തർക്കം. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ജൂലായ് ഏഴിന്

രണ്ടില തർക്കം. തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ജൂലായ് ഏഴിന്

6
0
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ന്‍റെ ഔ​ദ്യോ​ഗി​ക തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ “ര​ണ്ടി​ല’ വേ​ണ​മെ​ന്ന പി.​ജെ.​ജോ​സ​ഫി​ന്‍റെ ക​ത്തി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ജൂ​ലൈ ഏ​ഴി​ന് തീ​രു​മാ​ന​മെ​ടു​ക്കും.

എ​ന്നാ​ൽ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ചി​ഹ്നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജോ​സ് കെ. ​മാ​ണി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ചി​ഹ്നം മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ജോ​സ് പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

യു​ഡി​എ​ഫി​ൽ നി​ന്നും ജോ​സ് വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം നി​ർ​ണാ​യ​ക​മാ​കും. പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ല ചി​ഹ്ന​ത്തെ ചൊ​ല്ലി ജോ​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വ​ലി​യ ത​ർ​ക്കം രൂ​പ​പ്പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ര​ണ്ടി​ല ചി​ഹ്നം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ക്കാ​നാ​ണ് ജോ​സ​ഫ് വി​ഭാ​ഗം ആ​ലോ​ചി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​ന​മു​ണ്ടാ​യാ​ലും നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ ഇ​രു​വ​ശ​ത്തും തു​ട​രു​മെ​ന്ന് ഉ​റ​പ്പാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special