ഉത്‌ഘാടനം ചെയ്യുന്നത് വരെ തെരുവ് വിളക്കുകളുടെ ഫ്യൂസ് ഊരിവെച്ച് ഗുരുവായൂർ എംഎൽഎ. നാടിനെ ഇരുട്ടിലാക്കിയതിൽ പ്രതിഷേധവുമായി ബിജെപിയും നാട്ടുകാരും.

ചാവക്കാട്മുനിസിപ്പാലിറ്റിയിലെമടേക്കടവിലാണ് സംഭവം. തെരുവുവിളക്കുകളിൽ പുതുതായി എൽഈഡി ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉത്‌ഘാടനം ജൂലൈ 10 വെള്ളിയാഴ്ച ഗുരുവായൂർ എംഎൽഎ കെ.വി. അബ്‌ദുൾ ഖാദർ നിർവ്വഹിക്കാൻ തീരുമാനിച്ചിരുന്നു. ബുധനാഴ്ച രാത്രി വരെ കത്തിനിന്നിരുന്ന സ്ട്രീറ്റ് ലൈറ്റുകൾ പക്ഷെ വ്യാഴാഴ്ച രാത്രി കത്തിയില്ല. ബിജെപി പ്രവർത്തകർ കെ.എസ്.ഇ ബി. യിൽ വിളിച്ചു പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരൻ വന്ന് നോക്കിയപ്പോളാണ് സ്ട്രീറ്റ് ലൈറ്റുകളുടെ ഫ്യൂസ് ഊരിമാറ്റിയതായി മനസ്സിലാക്കിയത്. തുടർന്ന് നടന്നഅന്വേഷണത്തിലാണ് എംഎൽഎ ഉത്‌ഘാടനം നിർവ്വഹിക്കുന്നത് വരെ ഫ്യൂസ് ഊരി മാറ്റിയിരിക്കുകയാണെന്ന് തെളിഞ്ഞത്.

ബിജെപി പ്രവർത്തകരുടെ പ്രതിധേധത്തെ തുടർന്ന് ലൈൻമാൻ ഫ്യൂസ് കെട്ടുകയും തെരുവ് വിളക്കുകൾ പ്രകാശിക്കുകയും ചെയ്തു. ഊരിമാറ്റി.

പക്ഷെ അര മണിക്കൂർ കഴിയുമ്പോളേക്കും വീണ്ടും വിളക്കുകൾ അണഞ്ഞു. വീണ്ടും കെ .എസ് .ഇ.ബി.യിലേക്ക് വിളിച്ചന്വേഷിച്ചപ്പോൾ ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ.അക്ബർ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടുംലൈറ്റുകൾഅണക്കുകയാണെന്നറിഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകരോട് സിപിഎം വാർഡ് കൗൺസിലറും സിപിഎം പ്രവർത്തകരും തട്ടിക്കയറി. എംഎൽഎ ഉത്‌ഘാടനം ചെയ്യാൻ വെച്ചിരുന്ന ലൈറ്റുകൾ ഓൺ ചെയ്യാൻ സമ്മതിക്കില്ലെന്ന് അവർ തീർത്തു പറഞ്ഞു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനോടും സിപിഎം പ്രവർത്തകരും കൗൺസിലർമാരും തട്ടിക്കയറി.  കൂടുതൽ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കിയെങ്കിലും സ്ട്രീറ്റ്ലൈറ്റുകൾ ഓൺ ചെയ്യാൻ സാധിച്ചില്ല.

ഉത്‌ഘാടനം കഴിയുന്നത് വരെ തെരുവ് നായ്ക്കളുടെയും, പാമ്പുകളുടെയും ശല്ല്യം രൂക്ഷമായ പ്രദേശത്തെ ഇരുട്ടിലാക്കി ഫ്യൂസ് ഊരി വീട്ടിൽ കൊണ്ടുവെച്ച എംഎൽഎയുടെയും സിപിഎം പ്രവർത്തകരുടെയും നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് ബിജെപി ആരോപിച്ചു. പൊതുമുതൽ കയ്യേറുകയും പോലീസിനെ ആക്രമിക്കാൻ മുതിരുകയും ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ് എടുക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ്‌ ഗണേഷ് ശിവജി, നിയോജകമണ്ഡലം കമ്മിറ്റിയംഗം അൻമോൽ മോത്തി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here