ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്നത് ചരിത്രമുഹൂര്‍ത്തമാണ്. ഇന്ത്യയുടെ ഗതകാല പ്രൗഢിയും പാരമ്പര്യവും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.  ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ മൂല്യങ്ങളെല്ലാം മടങ്ങിവരുന്നതിന്റെയും പുഷ്ടിപ്പെടുന്നതിന്റെയും ഭാഗമാണിത് വെങ്കയ്യ നായിഡു പറഞ്ഞു.

എല്ലാ മതവിശ്വാസികളും ഒരു പോലെ കാണേണ്ട ഈശ്വരനാണ് ശ്രീരാമനെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. പ്രസിദ്ധ വേദ പണ്ഡിതനായ ആര്‍തര്‍ ആന്റണി മക്‌ഡോണലാണ് ശ്രീരാമന്റെ കാലത്തെ യഥാര്‍ത്ഥ മതേതരത്വം എന്താണെന്ന് പഠനവിധേയമാക്കിയതെന്നും വെങ്കയ്യ നായിഡു സൂചിപ്പിച്ചു. അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്ന തറക്കല്ലിടലിനെ പരാമര്‍ശിച്ചാണ് വെങ്കയ്യനായിഡു ശ്രീരാമന്റെ കാലഘട്ടത്തെ സമൂഹമാദ്ധ്യമത്തിലൂടെ ഓര്‍ത്തെടുത്തത്.

ശ്രീരാമന്റെ ആശയങ്ങളെല്ലാം തികഞ്ഞ മതേതരസങ്കല്പത്തിന്റെ രൂപമാണ്. എല്ലാത്തരം ജനതയേയും ഒരുമിച്ച് കൊണ്ടുപോകുന്ന കാഴ്ചയാണ് രാമന്റെ ജീവിതത്തില്‍ കാണാന്‍ സാധിച്ചത്. ഇന്ത്യ ആ സ്വാധീനത്തിലായിട്ട് ഏറ്റവും കുറഞ്ഞത് രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങളെങ്കിലും കഴിഞ്ഞുവെന്നും ജനങ്ങള്‍ ആ മഹത്വം ഉള്‍ക്കൊണ്ടവരാണെന്നും മകഡോണല്‍ ചൂണ്ടിക്കാണിക്കുന്നതെന്നും വെങ്കയ്യ പറഞ്ഞു.

രാമരാജ്യം എന്നത് ആരേയും പഠിപ്പിക്കേണ്ട ഒന്നല്ല. മഹാത്മാ ഗാന്ധിജി ചൂണ്ടിക്കാണിച്ച മികച്ച ഭരണവ്യവസ്ഥയെന്നാല്‍ ശ്രീരാമന്റെ ഭരണകാലത്തോട് ഉപമിച്ചത് നാം ഓര്‍ക്കണം. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ആ ഭരണത്തില്‍ എല്ലാവരോടും കാണിച്ചിരുന്ന സമഭാവന, നീതി, ശാന്തിയും സമാധാനവും, സഹവര്‍ത്തിത്വം എന്നിവയെല്ലാം ശ്രീരാമന്റെ ഭരണകാലത്തെ പ്രത്യേകതകളായിരുന്നുവെന്നതും നാം മറക്കരുതെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here