കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി സേവനവാരം ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിചു  .

ഈ മാസം 14 മുതല്‍ 20 വരെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ സേവനവാരമായി ആചരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മത്തിനുശേഷം ജില്ലയിലെ പല ഭാഗങ്ങളില്‍ ബി ജെ പി നേതാക്കള്‍ ഉള്‍പ്പടെ ശുചീകരണം നടത്തി.

നരേന്ദ്ര മോദി സര്‍ക്കാര്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനായാണ് ഊന്നല്‍ നല്‍കുന്നതെന്ന് കെ സുരേന്ദ്രന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം പിറന്നാളായതിനാല്‍ 70 ഇന പരിപാടികളാണ് സംഘടിപ്പിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍, കൊറോണ ബാധിതര്‍ തുടങ്ങി ഓരോ ജില്ലയിലും 70 പേര്‍ക്ക് ആവശ്യമായ സഹായം നല്‍കുക, കാഴ്ചക്കുറവുള്ള 70 പേര്‍ക്ക് കണ്ണട നല്‍കുക, പിന്നോക്ക പ്രദേശങ്ങളിലെ 70 ആശുപത്രികളിലേക്ക് ആവശ്യമായ സാധന സാമഗ്രികള്‍, ചികിത്സാ സാമഗ്രികള്‍ എന്നിവ സംഭാവന ചെയ്യുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും

LEAVE A REPLY

Please enter your comment!
Please enter your name here