കു​വൈ​റ്റ് സി​റ്റി : കു​വൈ​ത്ത്‌ അ​മീ​ർ ഷെ​യ്ഖ് സ​ബാ​ഹ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്‌ (91) അ​ന്ത​രി​ച്ചു. കു​വൈ​റ്റ് ടെ​ല​വി​ഷ​നാ​ണ് മ​ര​ണ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത്‌ വി​ട്ട​ത്‌.
അ​റ​ബ് മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഉ​പ​ദേ​ശ​ക​നും നേ​താ​വു​മാ​യാ​ണ് പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​രെ അ​മീ​റി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

അ​ടു​ത്ത​യി​ടെ​യാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ “ദി ​ലീ​ജി​യ​ന്‍ ഓ​ഫ് മെ​റി​റ്റ് ഡി​ഗ്രി ചീ​ഫ് ക​മാ​ന്‍​ഡ​ര്‍’ ബ​ഹു​മ​തി അ​മീ​റി​ന് ല​ഭി​ച്ച​ത്. നേ​ര​ത്തെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ അ​ദ്ദേ​ഹ​ത്തി​ന് 2014ൽ ​മാ​നു​ഷി​ക സേ​വ​ന​ത്തി​ന്‍റെ ലോ​ക നാ​യ​ക പ​ട്ടം ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. അ​റ​ബ് മേ​ഖ​ല​യി​ലും രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലും സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് കു​വൈ​റ്റ് അ​മീ​ര്‍ വ​ഹി​ച്ചി​ട്ടു​ള്ള വ​ലി​യ പ​ങ്കി​ന് ആ​ദ​ര​വാ​യാ​ണ് ബ​ഹു​മ​തി ന​ൽ​കി​യ​ത്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​മ​ധ്യ​സ്ഥ​നെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​വു​മാ​യി ആ​ദ്യം രം​ഗ​ത്തി​റ​ങ്ങു​ന്ന നേ​താ​വാ​യി​രു​ന്നു. ഖ​ത്ത​റി​നെ​തി​രെ സൗ​ദി​യും യു‌​എ‌​ഇ​യും ബ​ഹ്‌​റൈ​നും ഈ​ജി​പ്‌​തും നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ മ​ധ്യ​സ്ഥ​ത​യു​മാ​യി രം​ഗ​ത്തു​വ​ന്ന​തു ഷെ​യ്ഖ് സ​ബാ​ഹ് ആ​യി​രു​ന്നു. സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​പാ​ര​മ്പ​ര്യ​മാ​ണു ഷെ​യ്ഖ് സ​ബാ​ഹി​നു​ണ്ടാ​യി​രു​ന്ന​ത്.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​ദ​വി വ​ഹി​ച്ച വ്യ​ക്തി എ​ന്ന സ്ഥാ​ന​വും ഷെ​യ്ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​നാ​ണ്. കു​വൈ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ അ​ന​വ​ധി വേ​ദി​ക​ളി​ൽ അ​ദ്ദേ​ഹം സ​ജീ‍​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഇ​ത് ലോ​ക നേ​താ​ക്ക​ളു​മാ​യി അ​ദ്ദേ​ഹ​ത്തെ അ​ടു​പ്പി​ച്ചു.

1929 ജൂ​ൺ 16 നു ​മു​ൻ കു​വൈ​റ്റ് അ​മീ​ർ ഷൈ​ഖ്‌ അ​ഹ​മ​ദ്‌ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹി​ന്‍റെ നാ​ലാ​മ​ത്തെ പു​ത്ര​നാ​യി കു​വൈ​ത്ത്‌ സി​റ്റി​യി​ലെ ഷ​ർ​ഖ്‌ ജി​ല്ല​യി​ലാ​യി​രു​ന്നു അ​ൽ സ​ബാ​ഹി​ന്‍റെ ജ​ന​നം. വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം 1954ൽ 25-ാം ​വ​യ​സി​ൽ തൊ​ഴി​ൽ, സാ​മൂ​ഹി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മി​തി​യു​ടെ മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റു.

1962ൽ ​വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​യാ​യി. 1963 മു​ത​ല്‍ 2003 വ​രെ രാ​ജ്യ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും 2003 മു​ത​ല്‍ 2006 വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്നു. അ​മീ​ർ ഷെ​യ്ഖ് ജാ​ബി​ർ അ​ൽ അ​ഹ​മ​ദ്‌ അ​ൽ സ​ബാ​ഹി​ന്‍റെ വി​യോ​ഗ​ത്തെ തു​ട​ർ​ന്ന് 2006 ജ​നു​വ​രി 29 നാ​ണ് കു​വൈ​റ്റി​ന്‍റെ പ​തി​നൊ​ന്നാ​മ​ത്തേ​തും സ്വ​ത​ന്ത്ര കു​വൈ​റ്റി​ന്‍റെ അ​ഞ്ചാ​മ​ത്തെ​യും അ​മീ​റാ​യി ഷെ​യ്ഖ് സ​ബാ​ഹ്‌ സ​ത്യ പ്ര​തി​ജ്ഞ ചെ​യ്ത്‌ അ​ധി​കാ​ര​മേ​റ്റ​ത്.

ചി​കി​ത്സാ​ർ​ഥം ജൂ​ലൈ 23ന് ​അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ അ​ദ്ദേ​ഹം അ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കു​വൈ​റ്റ് ടെ​ല​വി​ഷ​നാ​ണ് മ​ര​ണ വി​വ​രം ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്ത്‌ വി​ട്ട​ത്‌.

ആ​രോ​ഗ്യ​പ​ര​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്നു ഭ​ര​ണ കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​വാ​ന്‍ താ​ൽ​ക്കാ​ലി​ക​മാ​യി കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് ന​വാ​ഫ്‌ അ​ൽ അ​ഹ​മ​ദ്‌ അ​ൽ സ​ബാ​ഹി​ന് കൈ​മാ​റി​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here