ബംഗളൂരു:  വ്യോമസേനയിലെ ആദ്യ വനിതാ ഓഫീസർ റിട്ട. വിങ് കമാൻഡർ വിജയ ലക്ഷ്മി രമണൻ അന്തരിച്ചു. 96 വയസായിരുന്നു. ബംഗളൂരുവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ കോറിൽ ഗൈനക്കോളജിസ്റ്റായിട്ടാണ് വിജയ ലക്ഷ്മി സേവനം അനുഷ്ഠിച്ചത്.1955 ലാണ് തമിഴ്‌നാട് സ്വദേശിനിയായ വിജയ ലക്ഷ്മി വ്യോമസേനയിൽ ചേരുന്നത്. 1972 ൽ വിങ് കമാൻഡർ റാങ്കിലേക്ക് ഉയർന്ന് വിജയ ലക്ഷ്മി 1979 ൽ സർവ്വീസിൽ നിന്നും വിരമിച്ചു. സേവന മികവ് കണക്കിലെടുത്ത് രാജ്യം വിജയ ലക്ഷ്മിയെ വിശിഷ്ട സേവാ മെഡൽ നൽകി ആദരിച്ചിരുന്നു. സംഗീതജ്ഞയായിരുന്ന വിജയ ലക്ഷ്മിയ്ക്ക് ഓൾ ഇന്ത്യാ റേഡിയോയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ സേന പ്രത്യേക അനുമതി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here