ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇനി പൂര്‍ണ്ണസമയ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലഫ്.ഗവര്‍ണറുടെ മുഖ്യഉപദേശകനായിരുന്ന കെ.കെ.ശര്‍മ്മയാണ് ഇനി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന ചുമതലയില്‍ പ്രവര്‍ത്തിക്കുക. കേന്ദ്രഭരണപ്രദേശങ്ങളിലെ ജനസംഖ്യാപരവും വാര്‍ഡുകളുടെ വിഭജനവും സംബന്ധമായ എല്ലാ ചുമതലകളും ഇലക്ഷന്‍ കമ്മീഷന്റെ ചുമതലയിലായിരിക്കുമെന്ന് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ അറിയിച്ചു.

കെ.കെ.ശര്‍മ്മ 1983 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. അരുണാചല്‍ പ്രദേശ്, ഗോവ, മിസോറം എന്നീ സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട്. ജമ്മുകശ്മീര്‍ ലഡാക്ക് മേഖലയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടേയും നിയമസഭ, ലോകസഭാ മണ്ഡലങ്ങളുടേയും ക്രമീകരണങ്ങളെല്ലാം ഇനി തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാഭരണ കൂടങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ജമ്മുകശ്മീര്‍ ഭരണകൂടത്തിന് വേണ്ടി വക്താവ് രോഹിത് കന്‍സാല്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here