പാലക്കാട് : പൂര പ്രേമികളുടെ ആവേശമായിരുന്ന തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 57വയസായിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു ആന ചരിഞ്ഞത്. വിവിധ അസുഖങ്ങൾ മൂലം ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും.

1963ൽ ബിഹാറിലായിരുന്നു ജനനം. 1991 ല്‍ വാരണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തിലേക്കെത്തുന്നത്. കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോള്‍ 302 സെന്റീമീറ്ററാണ് ഉയരം. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്

LEAVE A REPLY

Please enter your comment!
Please enter your name here