കൊച്ചി: കഴിഞ്ഞ തവണ മുകേഷിനെ എംഎൽഎ ആക്കാനായി വോട്ടു ചോദിച്ച രമേശ് പിഷാരടി “കൂറ് മാറിയത്” സൈബർ സഖാക്കൾക്ക് പിടിക്കില്ലെന്ന സൂചന നൽകി എറണാകുളം എംപി ഹൈബി ഈഡൻ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് സൂപ്പർ ഹിറ്റ്. രമേശ് പിഷാരടി കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതിനെതിരെ ശക്തമായ സൈബർ അറ്റാക്ക് വരുമെന്ന ഹൈബിയുടെ പ്രവചനം ശരിയാവുകയും ചെയ്തു. “ഇന്ന് മുതൽ ഇയാൾ കൊടും ഭീകരനാണത്രേ…” എന്ന ടാഗ്‌ലൈനിൽ പിഷാരടിയുടെ ചിത്രം പോസ്റ്റ് ചെയ്തതത്.

തമാശക്കാരൊക്കെ കോൺഗ്രസിലേക്ക് എന്നാണ് സൈബറിടങ്ങളിൽ സിപിഎം അനുഭാവികൾ ഉയർത്തുന്ന പ്രധാന ആക്ഷേപം. ധർമജൻ ബോൾഗാട്ടി കോൺഗ്രസിൽ മത്സരിക്കുമെന്ന വാർത്തകൾക്കു പുറകെയാണ് രമേശ് പിഷാരടിയും കോൺഗ്രസിലേക്ക് വരുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇത് സൈബർ സഖാക്കൾ ശക്തമായി പ്രതിരോധിക്കുന്നത് കൗതുകമുണർത്തുന്നുണ്ട്. ഏഷ്യാനെറ്റിലെ സൂപ്പര്ഹിറ്റ് പ്രോഗ്രാമായിരുന്ന ബഡായ് ബംഗ്ലാവിലെ തമാശക്കാരായിരുന്നു ഈ മൂവരുമെന്നത് മറ്റൊരു യാഥാർഥ്യം.

ഇതിനിടയിൽ സലീം കുമാർ തന്നെ നടന്നു കൊണ്ടിരിക്കുന്ന ചലച്ചിത്രമേളയ്‌ക്കെതിരെ രംഗത്ത് വന്നത് മറ്റൊരു വിവാദമായിട്ടുണ്ട്. സിപിഎം അനുഭാവികളായ സിനിമ പ്രവർത്തകരെ മാത്രമാണ് വിളിക്കുന്നതെന്നാണ് വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here