ആലുവ:കടുങ്ങല്ലൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബിനാനിപുരം പോലീസ്.കടുങ്ങല്ലൂർ പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവ് നിരക്ക് 52.14 ശതമാനത്തിൽ കൂടുതലായതിനെ തുടർന്നാണ് നടപടി. ഇന്നലെ ഉച്ചയോടെ കടുങ്ങല്ലൂർ പഞ്ചായത്തിലേക്കുള്ള പ്രധാന പ്രവേശന വഴികളെല്ലാം സർക്കിൾ ഇൻസ്പെക്ടർ പി.എം.ലിബി, കൊറോണ ചാർജുള്ള ജനമൈത്രി.എസ്.ഐ.പി.ജിഹരി എന്നിവരുടെ നേതൃത്വത്തിൽ

ബാരിക്കേഡുകൾ ഉപയോഗിച്ച്‌ അടച്ചു.
പ്രധാനമായും കിഴക്കേ കടുങ്ങല്ലൂർ, പെരിക്കപ്പാലം, യു.സി. കോളേജ്., പാതാളം പാലം, ആലങ്ങാട്, കരുമാല്ലൂർ ഭാഗത്തു നിന്നുള്ള പ്രശേന കവാടങ്ങളുമാണ് അടച്ചത്.ഇവിടങ്ങളിൽ ശക്തമായ പഴുതടച്ച പരിശോധനയുമുണ്ടാകും.അവശ്യ സർവീസുകൾ മാത്രമേ കടത്തിവിടൂ. തട്ടിപ്പുമായി കടന്നു പോകാമെന്നും ധരിക്കണ്ട. തങ്ങൾ പോകുന്ന സ്ഥലം കൃത്യമായി നൽകണം.ഇതേ സ്ഥലത്ത് പോലീസ് അന്വേഷണം നടത്തും. പറ്റിക്കലാണെന്നു തെളിഞ്ഞാൽ കേസെടുക്കും.സർക്കാർ നിർദേശ പ്രകാരം യാത്ര ചെയ്യുമ്പോൾ തിരിച്ചറിയൽ രേഖകളിൽ ഒന്ന് കൈയ്യിൽ കരുതണം.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് കടുങ്ങല്ലൂർ പഞ്ചായത്ത്.കഴിഞ്ഞ ഒരു മാസത്തിനിടെ ഇരുപത്തിരണ്ടിലധികം കോവിഡ്മരണങ്ങളും പഞ്ചായത്തിലുണ്ടായി.എന്നിട്ടും ജനങ്ങൾ ഇതിൻ്റെ ഗൗരവം മനസിലാക്കാതെ പഴുതുണ്ടാക്കി പുറത്തു കടക്കുന്നത് ഒഴിവാക്കാൻ കൂടിയാണ് പോലീസിൻ്റെ തീരുമാനം.
ഇതു കൂടാതെ ട്രിപ്പിൾ ലോക്ക് ഡൗണിൻ്റെ ഭാഗമായുള്ള പരിശോധനകളും പഞ്ചായത്തിൽഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here