കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ലെ ക​ട​മു​റി​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം. ക​ട​യു​ട​മ​ക​ളാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഒ​ഴി​പ്പി​ക്ക​ൽ മു​ന്ന​റി​യി​12:27 PM Apr 10, 2022 | Deepika.com
കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ക​ട​മു​റി​ക​ൾ ഒ​ഴി​പ്പി​ക്കു​ന്നു; പ്ര​തി​ഷേ​ധംകോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ലി​ലെ ക​ട​മു​റി​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം. ക​ട​യു​ട​മ​ക​ളാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ഒ​ഴി​പ്പി​ക്ക​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണെ​ന്ന് ക​ട​യു​ട​മ​ക​ൾ ആ​രോ​പി​ച്ചു.

പോ​ലീ​സും ക​ട​യു​ട​മ​ക​ളും ത​മ്മി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന ഐ​ഐ​ടി​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ട​ക​ൾ ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​വി​ടെ വ​ൻ പോ​ലീ​സ് സം​ഘം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

കെ​റ്റി​ഡി​എ​ഫ്സി എം​ഡി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലെ ക​ട​മു​റി​ക​ൾ ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ ഹൈ​ക്കോ​ട​തി വി​ധി ഞ​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ണെ​ന്നും വി​ധി പ​ക​ർ​പ്പ് കി​ട്ടു​ന്ന​തി​ന് മു​മ്പ് അ​വ​ധി ദി​വ​സ​ത്തി​ൽ ക​ട ഒ​ഴി​പ്പി​ക്കാ​ൻ നോ​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നു​മാ​ണ് ക​ട ഉ​ട​മ​ക​ളു​ടെ വാ​ദം.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് ക​ട​ക​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് കെ​ടി​ഡി​എ​ഫ്സി പ​റ​യു​ന്നത്

LEAVE A REPLY

Please enter your comment!
Please enter your name here