ഡെൻമാർക്കിൽ രാജ്യത്തെ നിക്ഷേപ സാദ്ധ്യതകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപത്തിന്റെ ലക്ഷ്യസ്ഥാനമായി ഉയർത്തിയാണ് പ്രധാനമന്ത്രി ഡെൻമാർക്കിൽ സംസാരിച്ചത്. ഇന്ത്യയിൽ നിക്ഷേപം നടത്താത്തവർക്ക് വലിയ നഷ്ടമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോപ്പൻ ഹേഗനിൽ സംഘടിപ്പിച്ച ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നിക്ഷേപ അവസരങ്ങൾ നോക്കുമ്പോൾ രാജ്യത്ത് നിക്ഷേപം നടത്താത്തവർക്ക് അത് വലിയ നഷ്ടമായിരിക്കും ഉണ്ടാക്കുക എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഡാനിഷ് കമ്പനികൾക്കും ഡാനിഷ് പെൻഷൻ ഫണ്ടുകൾക്കും ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലിയിലും ഹരിത വ്യവസായങ്ങളിലും ധാരാളം നിക്ഷേപ അവസരങ്ങളുണ്ട്. 200ൽ അധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ, ഡെൻമാർക്ക് കിരീടാവകാശി എന്നിവർ ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. ഹരിത സാങ്കേതികവിദ്യകൾ, ശീതീകരണ ശൃംഖലകൾ, മാലിന്യത്തിൽ നിന്ന് സമ്പത്ത്, ഷിപ്പിംഗ്, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഡാനിഷ് കമ്പനികളെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു.

ഇന്ത്യയ്‌ക്കും ഡെൻമാർക്കിനും ഇടയിൽ ബന്ധം സ്ഥാപിക്കുന്നതിൽ ബിസിനസ് സമൂഹത്തിൻന്റെ പങ്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ എടുത്തു പറഞ്ഞു. ഹരിത സാങ്കേതിക വിദ്യ, ഡിജിറ്റൈസേഷൻ, ഊർജ സ്വാതന്ത്ര്യവും പുനരുപയോഗ ഊർജവും, ജലം, പരിസ്ഥിതി, കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള വ്യവസായികളുടെ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here