കൊ​ച്ചി: എ​റ​ണാ​കു​ളം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ബി. മു​ര​ളീ​ധ​ര​ന്‍ സി​പി​എ​മ്മി​ല്‍ ചേ​ര്‍​ന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം എം. ​സ്വ​രാ​ജ് ഉ​ൾ​പ്പ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ​ക്കൊ​പ്പം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ജോ ​ജോ​സ​ഫ് ത​ന്നെ നേ​രി​ല്‍ ക​ണ്ട് പിന്തു​ണ തേ​ടി​യെ​ന്നും സി​പി​എ​മ്മി​നൊ​പ്പം ചേർന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​സ്വ​സ്ഥ​രാ​യ ആ​ളു​ക​ള്‍ ഇ​നി​യും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തൃ​ക്കാ​ക്ക​ര​യി​ൽ  ഉ​മാ തോ​മ​സി​നെ​യ​ല്ല യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. പാ​ർ​ട്ടി​യി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​കേ​ണ്ടി​യി​രു​ന്ന​തെ​ന്നും എം.​ബി. മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here