കൊച്ചി ..കാർഷിക സെൻസസുമായി ബന്ധപ്പെട്ട കൃത്യവും സുതാര്യവ്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം വേണമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ്. പതിനൊന്നാമത് കാർഷിക സെൻസസിന്റെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ജില്ലാതല വിളംബരജാഥ ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു കളക്ടർ.

കാർഷിക മേഖലയിലെ ഭാവി പ്രവർത്തനങ്ങളും പദ്ധതികളും വിഭാവനം ചെയ്യുന്നതിന് വലിയ പങ്കാണ് കാർഷിക സെൻസസിന് ഉള്ളത്. സെൻസസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ വിവരങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായി എന്തിനാണ് സെൻസസ് നടത്തുന്നതെന്ന വിവരം പൊതുജനങ്ങളിലേക്ക് എത്തിച്ച് കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കളക്ടർ പറഞ്ഞു.

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷൻ വളപ്പിൽ വിളംബര ജാഥ സംഘടിപ്പിച്ചത്. വാദ്യഘോഷങ്ങളുടെയും നൃത്ത മേളത്തിന്റെയും അകമ്പടിയോടെയായിരുന്നു ജാഥ സംഘടിപ്പിച്ചത്. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍, ജില്ലാ ഓഫീസർ സി.എൻ. രാധാകൃഷ്ണൻ, വിവിധ താലൂക്ക് സ്റ്റാറ്റിസ്റ്റിക് ഓഫീസർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത എന്യൂമറേറ്റർമാർ വീടുകളിലെത്തിയാണ് സെൻസസിന് ആവശ്യമായ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. 2021 – 22 സാമ്പത്തിക വർഷത്തെ അടിസ്ഥാനമാക്കിയാണ് വിവരശേഖരണം നടത്തുന്നത്. ഇതിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാണു കാര്‍ഷിക സെന്‍സസ് നടപ്പിലാക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നയരൂപീകരണത്തിനും കാര്‍ഷിക സെന്‍സസിന്റെ ഫലങ്ങള്‍ ഉപയോഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here