ന്യൂഡൽഹി: ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാത ന്ത്ര്യസമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്നും ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ പുതിയ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ആ ത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണ്. ആധുനികതയും പാരമ്പര്യവും ചേരുന്നതാണ് പുതിയ പാർലമെന്റെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭാരതം മുന്നോട്ട് കുതിച്ചാലേ ലോകം മുന്നോട്ട് കുതി . രാജ്യത്തിന്റെ വികസനത്തിന്റെ അടയാളം കൂടി യാണ് പുതിയ പാർലമെന്റ് മന്ദിരം. ഇന്ത്യയുടെ യാത്ര ലോകം ആദരവോടെ വീക്ഷിക്കുന്നു.

പാർലമെന്റ് മന്ദിരത്തിന്റെ സ്ഥാപിച്ച ചെങ്കോൽ രാജ്യ ത്തിന് മാർഗദർശിയാകും. ചെങ്കോൽ പാർലമെന്റ് നട പടികൾക്ക് പ്രചോദനമാണ്. അധികാര കൈമാറ്റത്തിന്റെ പ്രതീകം തന്നെയാണ് ചെങ്കോൽ.

പഴയ മന്ദിരത്തിന് പരിമിതികൾ ഏറെയായിരുന്നു. വിദേശ ഭരണം നമ്മുടെ അഭിമാനത്തെ കവർന്നെടുത്തു. എന്നാൽ ഇന്ന് ഇന്ത്യ കൊളോണിയൽ മനഃസ്ഥിതിയെ ഉപേക്ഷിച്ചു. കഴിഞ്ഞ ഒമ്പതുവർഷക്കാലം സംതൃ പ്തിയുടേതെന്നും മോദി വ്യക്തമാക്കി.

അതേസമയം, അധികാരകൈമാറ്റത്തിന്റെ പ്രതീകമായി സർക്കാർ അവകാശപ്പെടുന്ന ചെങ്കോൽ രാവിലെ പ്രധാനമന്ത്രി സ്പീക്കറുടെ ഇരിപ്പിടത്തിനടുത്ത് സ്ഥാപിച്ചു. ശേഷം ഉച്ചയോടെ ഫലകം അനാച്ഛാദനം ചെ യ്ത് പാർലമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെ

അതേസമയം, കോൺഗ്രസും ഇടതുപക്ഷവും, ആം ആദ്മി പാർട്ടിയുമടക്കം 21 കക്ഷികൾ ഉദ്ഘാടന ചട ങ്ങിൽ നിന്ന് വിട്ടു നിന്നു. മതേതര രാജ്യത്ത് ഹൈന്ദവാചാര പ്രകാരം പ്രധാനമന്ത്രി പാർലമെന്റ് ഉദ്ഘാടനം ചെയ്തതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here