ആലപ്പുഴ: 69 മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും സിനിമ-സീരിയൽ താരം ഗായത്രി അരുണും ചേർന്ന് ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ചിഹ്നം പ്രകാശനം ചെയ്തത്.

ഓഗസ്റ്റ് 12-നാണ് ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളി നടക്കുക. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം. ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി. ദേവപ്രകാശാണ് ഭാഗ്യചിഹ്നം വരച്ചത്. 5001 രൂപയാണ് സമ്മാനത്തുക. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250 ഓളം എൻട്രികളാണ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here