കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ആശ്വാസവാക്കുകളുമായി മാര്‍ ജോസഫ് പാംബ്ലാനി

0
14

കാസര്‍കോട്: കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീട്ടില്‍ ആശ്വാസവാക്കുകളുമായി തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍. ജോസഫ് പാംബ്ലാനിയെത്തി. ബുധനാഴ്ച രാവിലെ ഇരുവരുടെയും വീടുകളിലെത്തിയ അദ്ദേഹം കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന കുടുംബാംഗങ്ങളുടെ ആവശ്യം ന്യായമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഷപ്പിനോടൊപ്പം ടി.എസ്.എസ്.എസ്. ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, ഫാ. മാത്യു ആശാരിപ്പറമ്പില്‍, ഫാ. ജോസഫ് വേങ്ങക്കുന്നേല്‍, ഫാ. സെബാന്‍ ഇടയാടി, ഫാ. ഡയസ് തുരുത്തിപ്പള്ളി എന്നിവര്‍ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here