വാട്ടര്‍പ്രൂഫ് വീടുകള്‍ വില്‍പനയ്ക്കെന്ന് പരസ്യം; വീട് നഷ്ട്പ്പെട്ടവരുടെ സങ്കടങ്ങള്‍ മുതലെടുത്ത് റിയല്‍എസ്റ്റേറ്റുകാര്‍

0
42

പാലക്കാട്: സംസ്ഥാനത്ത് ഒരിക്കലും വെള്ളം കയറാത്ത വീടുകള്‍ വില്‍പനയ്ക്ക്. പ്രളയദുരിതത്തില്‍ വീടുനഷ്ട്പ്പെട്ടവരുടെ സങ്കടങ്ങള്‍ മുതലെടുക്കുകയാണ് റിയല്‍എസ്റ്റേറ്റുകാര്‍. കനത്ത മഴ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലാണ് പുതിയ വില്‍പന തന്ത്രവുമായി ഇവരിപ്പോള്‍ രംഗത്തെത്തുന്നത്. പാലക്കാട് ശേഖരിപുരത്ത് ശക്തമായ വെളളപ്പൊക്കമുണ്ടായതിനാല്‍, വീടുകളും കാറുകള്‍ പോലും ശക്തമായ പ്രവാഹത്തെ തുടര്‍ന്ന് ഒഴുകിപോയ സ്ഥലങ്ങളിലാണ് എണ്‍പത് ലക്ഷത്തോളം വിലവരുന്ന ഇരുനില വീടുകള്‍ വില്‍ക്കാനിട്ടിരിക്കുന്നത്. കഴിഞ്ഞദിവസം ഒരുപ്രമുഖ പത്രത്തില്‍ റിയല്‍ എസ്റേറ് കോളത്തില്‍ ഒരിക്കലുംവെളളം കയറാത്തസ്ഥലത്തു് വീട് വില്‍പ്പനക്കെന്ന് പരസ്യം വന്നിരുന്നു. മഴയെതുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ നക്കാപിച്ച വിലയ്ക്ക് വാങ്ങി പുനര്‍നിര്‍മ്മിച്ചു വില്‍ക്കുകയാണിവര്‍. പുഴയോരത്തും നദിക്കരയിലും താമസിക്കുന്നവര്‍ പ്രകൃതിക്ഷോഭത്തിന്റെ അപ്രതീക്ഷിത വരവിനെ ഭയന്ന് കിട്ടുന്ന വിലയ്ക്ക് വീടുവിറ്റുപോകുമ്പോഴാണ് റിയല്‍ എസ്റ്റേറ്റുകാരുടെ വരവ്. ദുരിതം അധികം ഇടപ്പെടാത്ത സ്ഥലങ്ങള്‍ തേടിയാണ് ഇപ്പോള്‍ സ്ഥലവും വീടും അന്വേഷിച്ചു ജനങ്ങള്‍ പോകുന്നത.് മഴക്കെടുതി കാരണം വീടുനഷ്ട്പ്പെട്ടവരുടെ എണ്ണം ഒട്ടേറേയാണ്. ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് പതിനായിരം രൂപ ധനസഹായം, നാശംസംഭവിച്ച വീടുകള്‍ ശരിയാക്കിയെടുക്കാന്‍ മതിയോയെന്ന കാര്യത്തില്‍ സംശയമാണ്. ഈ സമയത്താണ് ഒരു പ്രമുഖ പത്രത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ വെല്ലുന്ന വീടുകളുടെ പരസ്യം.ഇനി കേരളത്തില്‍ സുനാമി വന്നാലും ആരും ഭയക്കേണ്ടതില്ല.
നാലഞ്ചു വര്‍ഷം മുന്‍പ് പുഴയോരങ്ങളിലും മറ്റും വീടുകളും ഫ്ളാറ്റുകളും കോടികള്‍ക്കാണ് വില്‍പ്പന നടത്തിയിരുന്നത് .പ്രകൃതിയുടെ വികൃതിയില്‍ അവയൊക്കെ വെള്ളം കയറി പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണിപ്പോള്‍. ഈ സാചര്യത്തിലാണ് റിയല്‍ എസ്റ്റേറ്റുകാരുടെ പുതിയ തന്ത്രം

LEAVE A REPLY

Please enter your comment!
Please enter your name here