അമ്പനോളിയില്‍ കാട്ടാനയിറങ്ങി; നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു

0
20
അമ്പനോളിയില്‍ കഴിഞ്ഞ രാത്രി കാട്ടാനയിറങ്ങി നശിപ്പിച്ച നേന്ത്രവാഴത്തോട്ടം

കൊടകര: വെള്ളിക്കുളങ്ങരയില്‍ അമ്പനോളിയിലെ ആക്‌സിസ് എന്‍ജിനീയറിങ് കോളജിന് സമീപം കഴിഞ്ഞ ദിവസം രാത്രിയില്‍ കാട്ടാനയിറങ്ങി നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു.
അമ്പനോളിയില്‍ പാട്ടത്തിന് കൃഷിയിറക്കിയ മാങ്കുറ്റിപ്പാടം സ്വദേശികളായ ചേനത്തുപറമ്പില്‍ ജോയ് ജോര്‍ജിന്റെയും, ജോയ് ആന്റണിയുടെയും 350 ല്‍ പരം കുലച്ച നേന്ത്രവാഴകളാണ് നശിപ്പിച്ചത്. ഒരു വര്‍ഷം പ്രായമായ റബര്‍ തോട്ടത്തില്‍ ഇടവിളകൃഷിയിറക്കിയ വാഴകള്‍ കൂടാതെ പച്ചമുളക്, കൊളളി, റബര്‍ എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
ഒരാഴ്ചക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് ഇവിടെ ആനയിറങ്ങുന്നത്. സമീപ പ്രദേശത്തെ വനത്തിനോട്
ചേര്‍ന്ന് കാട്ടുമൃഗശല്യം തടയാന്‍ ഈയിടെ സ്ഥാപിച്ച സോളാര്‍ വേലിയും തകര്‍ത്താണ് ആനക്കൂട്ടം കാടിറങ്ങുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here