പുസ്തകങ്ങള്‍ അടുക്കിവെച്ചപോലെ ഒരു വായനശാലക്കെട്ടിടം

0
24
പയ്യന്നൂര്‍ കാരയിലെ ലാല്‍ബഹാദൂര്‍ വായനശാല ആന്റ് ഗ്രന്ഥാലയം

പയ്യന്നൂര്‍: പയ്യന്നൂര്‍ കാരയിലെ ലാല്‍ബഹാദൂര്‍ വായനശാല ആന്റ് ഗ്രന്ഥാലയം ശ്രദ്ധേയമാകുന്നത് വായനശാല കെട്ടിടനിര്‍മാണത്തിലെ വ്യത്യസ്തത കൊണ്ടാണ്.വായനക്കാര്‍ക്ക് ഏറെ പരിചിതമായ പുസ്തകങ്ങള്‍ അടുക്കിവെച്ച രീതിയിലാണ് വായനശാല കെട്ടിടം സംഘാടകര്‍ നിര്‍മ്മിച്ചിട്ടുള്ളത്.
പ്രസിദ്ധവും വായനകാര്‍ക്ക് സുപരി ചതവുമായിട്ടുള്ള രാമായണം, ഗീതാഞ്ജലി,ഐതീഹ്യമാല, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,ഏതേതോ സരണികളില്‍, ലോസ്റ്റ് നോളഡ്ജ് തുടങ്ങിയ പുസ്തകങ്ങളുടെ പുറംചട്ടകളുടെ മാതൃകയില്‍ ചിത്രം വരച്ചാണ് കെട്ടിടത്തിന് പ്രൗഢി കൂട്ടിയത്. റോഡ് വികസനത്തിനു വേണ്ടി 10 വര്‍ഷം മുമ്പ് പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിനെ തുടര്‍ന്ന് വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വായനശാലയ്ക്ക് വേണ്ടി 3 വര്‍ഷം മുമ്പ് 5 സെന്റ് സ്ഥലം സ്വന്തമായി വാങ്ങുകയും കെട്ടിടനിര്‍മ്മാണ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പിരിവെടുത്ത് കെട്ടിട നിര്‍മാണം ആരംഭിച്ചപ്പോള്‍ എന്തെങ്കിലും വ്യത്യസ്തത വേണമെന്ന ആഗ്രഹം വായനശാലയുമായി ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടായത്.തുടര്‍ന്ന് ശില്പി കെ കെ ആര്‍ വെങ്ങര മുന്നോട്ട് വച്ച ആശയമാണ് പുസ്തകവീട് എന്നത്. ആശയം പ്രാവര്‍ത്തികമാക്കിയത് വായനശാലാ പ്രവര്‍ത്തകന്‍ കൂടിയായ സി. വി ശ്രീധരനാണ്. കെട്ടിടം 2018 ഫെബ്രുവരി 3 ന്ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പ്രശസ്ത സാഹിത്യകാരന്‍ എന്‍. പ്രഭാകരന്‍ നാടിന്‌സമര്‍പ്പിക്കും. കെട്ടിടം 2018 ഫെബ്രുവരി 3 ന്ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് പ്രശസ്ത സാഹിത്യകാരന്‍ എന്‍. പ്രഭാകരന്‍ നാടിന്‌സമര്‍പ്പിക്കും. വായനശാലയുടെ മുന്നില്‍ സ്ഥാപിക്കുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിജിയുടെ അര്‍ദ്ധകായ പതിമ പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ അനാച്ഛാദനം ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here