ഫേസ്ബുക്ക് ചാറ്റിംഗ് വഴി പീഡനം: യുവാവ് അറസ്റ്റില്‍

0
6

കുട്ടനാട്: ഫേസ്ബുക്ക് പരിചയത്തിലൂടെ 19കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എടത്വ പഞ്ചായത്ത് രണ്ടാം വാര്‍ഡ് തായങ്കരി ചെറുവള്ളിക്കാവ് വീട്ടില്‍ ചന്ദ്രബാബുവിന്റെ മകന്‍ അഖില്‍.സി. ബാബു(22) വിനെയാണ് പുളിങ്കുന്ന് സി.ഐ കെ.പി. ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.
വെബ്സൈറ്റ് ഡിസൈനറായ പ്രതി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അതു കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐയുടെ അപേക്ഷയെ തുടര്‍ന്ന് കോടതി രണ്ട് ദിവസത്തേക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, അഖില്‍ ഉപയോഗിച്ചിരുന്ന ലാപ്പ്ടോപ്പ്, ബൈക്ക് എന്നിവ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here