അശോക് ശേഖര്‍: ശാന്തനായ വിക്കറ്റ് കീപ്പര്‍

0
2

എന്‍. എം. അമര്‍നാഥ്

ശാന്തനായ വിക്കറ്റ് കീപ്പര്‍. സൌമ്യനായ ബാറ്റ്‌സ്മാന്‍-അതായിരുന്നു അശോക് ശേഖര്‍ എന്ന കേരള രഞ്ജി ക്യാപ്റ്റന്‍. ടീമിനു വേണ്ടി തന്റെ കഴിവുകള്‍ പരമാവധി പ്രയോഗിക്കുമ്പോള്‍ അദ്ദേഹത്തിന ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു, വിജയം. ഏത മികച്ച കളിക്കാരനെ എതിരിടുമ്പോഴു തെല്ലും പതറാത്ത പ്രകൃതമായിരുന്നു. അശോകിന്റെ കീഴില്‍ സ്‌ക്കൂള്‍ തലത്തിലും രഞ്ജിയിലും കളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്റെ പതറാത്ത മനക്കരുത്തും അനുഭവസമ്പത്തും ഞങ്ങള്‍ക്ക് വലിയ പ്രയാജനമായിരുന്നു. പട്ടോഡി, എസ്.ഗോവിന്ദ രാജ്, കിര്‍മാനി, വെങ്കിട്ടരാഘവന്‍, ബലിയപ്പ, ഇ. എ. എസ്. പ്രസന്ന, അബ്ബാസലി ബെയ്ഗ്, ജയസിംഹ, ബി. എസ്. ചന്ദ്രശേഖര്‍ തുടങ്ങിയവരുടെ സമകാലിക നായിരുന്നു.
ദാര്‍ അസ്സലാമില്‍ നിന്നു പറിച്ചുനടപ്പെട്ടതാണ് അശോകിന്റെ കുടുംബം. വരുമ്പോള്‍ തന്നെ ക്രിക്കറ്റുകളിക്കാരനായിരുന്നു. അക്കാലത്ത് സെന്റ് മൈക്കള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്‌കൂളായിരുന്നു ഞങ്ങളുടെ ആദ്യ കളരി. അവിടുത്തെ ടീമിലും പിന്നീട് എസ്. എന്‍. കോളജ് ടീമിലും അശോക് മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനമായി. ഒരിക്കല്‍ കലിക്കറ്റ് സര്‍വ്വകലാശാലയുടെ ഇന്റര്‍കൊളീജയറ്റ് ടൂര്‍ണമെന്റില്‍ എസ്. എന്‍. റണ്ണഴ്‌സ് അപ്പ് ആയത് അശോകിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു. കണ്ണൂരിലെ ബ്രദേഴ്‌സ് ക്രിക്കറ്റ് ടീമിന്റെ നായകനുമായിരുന്നു.”
ബാലന്‍ പണ്ഡിറ്റിന്റെ ശിക്ഷണമാണ് ഞങ്ങള്‍ക്കൊക്കെ ഏറെ സഹായകമായത് – അശോകിനെ മികച്ച വിക്കറ്റ് കീപ്പറും ബാറ്റ്‌സ് മേനുമാക്കാന്‍ ‘അദ്ദേഹത്തിന്റെ കോച്ചിങ്ങ് ഏറെ പ്രയോജനപ്പെട്ടു. കണ്ണൂരില്‍ മികച്ച ഒരു ക്രിക്കറ്റ് പരിശീലന കളരി വേണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതിനു കുറെ ശ്രമിച്ചെങ്കിലും വിജയപ്രദമായില്ല.

(രഞ്ജി ടീമില്‍ അശോകിന്റെ സഹകളിക്കാരനും നാട്ടുകാരനുമാണു അമര്‍നാഥ്)

LEAVE A REPLY

Please enter your comment!
Please enter your name here