അറസ്റ്റിലായ അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ റിമാന്‍ഡില്‍

0
13

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ അറസ്റ്റിലായ എറണാകുളം കോതമംഗലം നെല്ലിക്കുഴി സ്വദേശി തേലക്കാട് ഷാജഹാന്‍ (39), എടപ്പാള്‍ കാഞ്ഞിരമുക്ക് സ്വദേശി മൂക്കത്തേയില്‍ കബീര്‍ (38) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതികളായ ഇവരെ സി ഐ ടി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘ മാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മങ്കട സ്വദേശിയായ കൊളത്തൂര്‍ കുറുപ്പത്താല്‍ പോസ്റ്റ് ഓഫീസിലെ ജീവനക്കാരന്റെ മൊബൈല്‍ഫോണ്‍ യാത്രാമധ്യേ ബസില്‍ വെച്ച് മോഷണം പോയിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത ഷാജഹാന്‍ നിരവധി ഭവന ഭേദന കേസുകളില്‍ പ്രതിയും പെരിന്തല്‍മണ്ണ, മലപ്പുറം, മഞ്ചേരി, കോതമംഗലം, പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ ആളുമാണ്.
എടപ്പാള്‍ കബീര്‍ വളാഞ്ചേരി, ചങ്ങരംകുളം, പൊന്നാനി, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍ പോക്കറ്റടി കേസുകളും മോഷണ കേസുകളിലും പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ച ആളുമാണ്. ഷാജഹാന്‍ ഏറ്റവും ഒടുവില്‍ മഞ്ചേരിയില്‍ റിട്ടയേര്‍ഡ് എസ് ഐയുടെ വീട്ടില്‍ കളവ് നടത്തിയതിനും കോട്ടയ്ക്കല്‍ സ്‌കൂളില്‍ മോഷണം നടത്തിയതിനും ജയില്‍ശിക്ഷ അനുഭവിച്ച് കഴിഞ്ഞമാസം ജാമ്യത്തിലിറങ്ങിയതാണ്. കൂടുതല്‍ അന്വേഷണം നടത്താന്‍ ആവശ്യമെങ്കില്‍ ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സി ഐ ടി എസ് ബിനു അറിയിച്ചു. സി ഐ ടി എസ് ബിനു, എസ് ഐ മാരായ സെയ്തലവി, മഞ്ജിത്‌ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളി, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, പി അനീഷ്, ജയന്‍, കൃഷ്ണദാസനുണ്ണി, ശശികുമാര്‍, അജീഷ്, ദിനേഷ്, ടി സലീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here