400 കോടി ചെലവില്‍ രാജമൗലിയുടെ പുതിയ ചിത്രം; പത്തു ഭാഷകളില്‍ 2020ല്‍ തിയേറ്ററുകളില്‍

0
9

രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ രാജമൗലിയുടെ പുതിയ ചിത്രം ആര്‍ആര്‍ആര്‍ പത്തുഭാഷകളില്‍ ചിത്രീകരിക്കുന്നു. ജൂനിയര്‍ എന്‍ടിആറും രാംചരണും ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ അജയ് ദേവ്ഗണും ആലിയ ഭട്ടുമാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. 2020 ല്‍ ലോകവ്യാപകമായി റിലീസിനെത്തും. 400 കോടി മുതല്‍ മുടക്കിലാണ് ചിത്രം എത്തുന്നത്.

ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാം ചരണിന്റെ നായികയായാണ് ആലിയ എത്തുന്നത്. സിനിമയുടെ ഫ്‌ളാഷ് ബാക്കില്‍ പ്രധാന വേഷത്തിലാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. വാര്‍ത്താ സമ്മേളനത്തിലാണ് രാജമൗലി പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യത്തിന് മുന്‍പ് 1920 ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. വിപ്ലവ പോരാളികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമാരം ഭീം എന്നിവരുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. കൂടാതെ ബ്രിട്ടീഷ് നടി ഡെയ്സി എഡ്ഗര്‍ ജോന്‍സ് ആദ്യമായി ഇന്ത്യന്‍ സിനിമയിലേക്ക് എത്തുകയാണ്. ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി ആണ് താരം എത്തുന്നത്.

കഥ കേട്ടപ്പോള്‍ തന്നെ അജയ് ദേവ്ഗണ്‍ എക്സൈറ്റഡായെന്നും അഭിനയിക്കാന്‍ തയാറായെന്നും രാജമൗലി പറഞ്ഞു. വിമാനത്താവളത്തില്‍ വെച്ച് കണ്ടപ്പോഴാണ് ആലിയയോട് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. പ്രൊജക്റ്റിലെ ഏത് റോളായാലും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here