വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍

0
9

പാലാ: കാനഡയില്‍ ജോലി വാഗ്ധാനം നല്കി രാമപുരം സ്വദേശിയില്‍ നിന്നും പണം തട്ടിയ കേസില്‍ പാലാ മു ണ്ടുപാലം ഉഴുത്തുവാകുമ്മി ണിയില്‍ അനില്‍ ജോര്‍ജ് (40) പാലാ പോലീസിന്റെ പിടിയില്‍. രാമപുരം സ്വദേശി വിഷ്ണുവിന്റെ പക്കല്‍ നി ന്നും 33 ലക്ഷം രൂപയോളമാ ണ് ഇയാള്‍ തട്ടിയെടുത്തത്. വിഷ്ണു കോട്ടയം എസ്.പി ക്കു നല്കിയ പരാതിയെ ത്തുടര്‍ന്നായിരുന്നു അറസ്റ്റ്.
7 വ്യാജ സിംകാര്‍ഡും, 15 വ്യാജ എ.റ്റി.എം കാര്‍ഡുമുപ യോഗിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്. ഇവ ഇയാ ളുടെ പക്കല്‍ നിന്നും പിടി ച്ചെടുത്തിട്ടുണ്ട്. ആരേയും വാക്ചാതുര്യത്തില്‍ വീഴ്ത്തു വാന്‍ അസാമാന്യ കഴിവുള്ള ഇയാള്‍ വിഷ്ണുവിന്റെ പി താവിനെ പറഞ്ഞ് പറ്റിച്ചാണ് പണം തട്ടിയത്.
എം.കോം കാരനായ വിഷ് ണുവിന് കാനഡയില്‍ ആക ര്‍ഷകമായ ശമ്പളമുള്ള ജോ ലിയായിരുന്നു വാഗ്ദാനം. 5 ലക്ഷം രൂപ നേരിട്ടും ബാക്കി പണം 103 തവണകളായി ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയുമാ യിരുന്നു തട്ടിയെടുത്തത്. ഇയാളുടെ കൈവശമുള്ള എറ്റിഎം കാര്‍ഡിന്റെ ഉടമ സ്ഥന്‍ ഇയാളല്ല. സിം കാര്‍ ഡും മറ്റു പലരുടേയും പേരി ലാണ്. വിസ ലഭിക്കുവാന്‍ തന്റെ പിതാവിന്റെ അക്കൗ ണ്ടിലേക്കെന്ന വ്യാജേനയാണ് വിഷ്ണുവിനെക്കൊണ്ട് പ ണം ട്രാന്‍ഫര്‍ ചെയ്യിച്ചു കൊണ്ടിരുന്നത്.
പിതാവിന്റെ ഫോണ്‍ നമ്പ ര്‍ ആണെന്നും പറഞ്ഞ് നല ്കിയ നമ്പറില്‍ വിളിച്ചാലും ഇയാളാണ് അറ്റന്‍ഡ് ചെയ്തി രുന്നത്. ഇയാളുടെ ഒപ്പം ഭാര്യയും 2 കുട്ടികളും താമ സമുണ്ട്. പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഉടന്‍ തന്നെ എ റ്റി എം കാര്‍ഡുപയോഗിച്ച് എടുക്കുകയും ചെയ്തിരുന്നു. ആഡംബര ജീവിതത്തിന് ഇയാള്‍ പണം ഉപയോഗിച്ച തെന്നാണ് പ്രാഥമിക അന്വേ ഷണത്തില്‍ പോലീസിനു മന സ്സിലാക്കാനായത്. ബംഗ്‌ളുരു വിലേക്കും മറ്റും സ്ഥിരമായി വിമാനയാത്ര നടത്തിയിരുന്ന ഇയാളുടെ രഹസ്യ ബന്ധ ങ്ങളും പോലീസ് അന്വേഷി ച്ചു വരുകയാണ്.
കേരളത്തിന്റെ വിവിധ പ്രദേ ശങ്ങളിലുള്ള ബന്ധം ഉപ യോഗിച്ചാണ് ഇയാള്‍ വ്യാജ എ.റ്റി.എം കാര്‍ഡുകളും സിം കാര്‍ഡുകളും തരപ്പെടുത്തി യത്. ഒരു എ.റ്റി എം കാര്‍ ഡിന്റെ ഉടമയെ അന്വേഷിച്ചു ചെന്നപ്പോള്‍ പോലീസിനു കണ്ടെത്താനായത് ഒരു മനോ രോഗിയെയായിരുന്നു. മറ്റ് എറ്റിഎം, സിം കാര്‍ഡിന്റെ ഉടമകളെ പോലീസ് അന്വേഷി ച്ചുവരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മറ്റു സ്ഥലങ്ങളില്‍ ഇത്തരത്തില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോ യെന്ന് വിശദമായ അന്വേഷ ണത്തിനായി പോലീസ് കസ്റ്റ ഡിയില്‍ വാങ്ങിയിരിക്കുകയാ ണ്. കോട്ടയം എസ്.പി.യുടെ
നിര്‍ദ്ദേശത്തെതുടര്‍ന്ന് സി. ഐ.വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍, എസ്.ഐ.ബിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തി ലായിരുന്നു അറസ്റ്റ്. കോടതി യില്‍ ഹാജരാക്കിയ ഇയാളെ വിശദമായ അന്വേഷണത്തി നായി പോലീസ് കസ്റ്റഡിയില്‍
വാങ്ങിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here