പാറ്റ ഗുളിക വാങ്ങിയാല്‍ ഓഫറുകളുടെ പെരുമഴ: തട്ടിപ്പിന്റെ പുതിയ മുഖം; പണവുമായി മുങ്ങിയവരെക്കുറിച്ച് വിവരമില്ല

0
360

കുമരകം: പാറ്റ ഗുളിക വാങ്ങി യാല്‍ ഓഫറുകളുടെ പെരുമഴ. തട്ടിപ്പിന്റെ പുതിയ മുഖം ഇങ്ങനെ. കോട്ടയം കുമരകം ഭാഗത്തെ കടകളിലാണ് പുതി യ രീതിയിലുള്ള തട്ടിപ്പിന് കളം ഒരുങ്ങിയത്. കമ്പനി യുടെ സ്റ്റാഫുകളെന്ന് സ്വയം പരിചയപ്പെടുത്തി കടകളിലേ യ്ക്ക് സാധനങ്ങള്‍ ഇറക്കാനെ ന്ന പേരില്‍ കാറില്‍ എത്തിയ നാലംഗ സംഘമാണ് തട്ടിപ്പ് നടത്തിയത്.
കടയിലേക്കു സാധനങ്ങള്‍ വാങ്ങുമ്പോള്‍ പിന്നീട് പ്രമുഖ കമ്പനിയുടെ ഓഫറുകള്‍ ലഭി ക്കുമെന്നു പറഞ്ഞ് ഉപയോഗ ശൂന്യമായ സാധനങ്ങള്‍ നല്‍ കി പണവും വാങ്ങി മുങ്ങുക യായിരുന്നു. കാറില്‍ എത്തിയ 4 അംഗ സംഘത്തില്‍ 3 പേര്‍ കട ഉടമയുമായി ഓഫറുകളെ ക്കുറിച്ചു പറയുകയും ഇതു കിട്ടണമെങ്കില്‍ ഇപ്പോള്‍ സാധനങ്ങള്‍ വാങ്ങി കമ്പനി യുടെ ലിസ്റ്റില്‍ ഉള്‍പ്പെടണമെ ന്നുമായിരുന്നു ആവശ്യം. സംഘം കാറില്‍ നിന്നു 1980 രൂപയുടെ പാറ്റ ഗുളികയുടെ പായ്ക്കറ്റുകള്‍ കട ഉടമയ്ക്കു നല്‍കി. പാറ്റ ഗുളിക വേണ്ടെ ന്നു കട ഉടമ പറഞ്ഞപ്പോള്‍ കമ്പനിയുടെ ഓഫറുമായി അടുത്ത ദിവസം എത്തുമ്പോ ള്‍ പാറ്റ ഗുളിക മാറി ഇത്രയും തുകയ്ക്കുള്ള ആവശ്യമുള്ള മറ്റു സാധനങ്ങള്‍ തരാമെന്നാ യിരുന്നു സംഘം കട ഉടമ യോടു പറഞ്ഞത്.
2.ദിവസം.കഴിഞ്ഞിട്ടും.ഇവരെ കാണാതെ വന്നതിനെത്തുട ര്‍ന്നു ബില്ലില്‍ ഉണ്ടായിരുന്ന മൊബൈല്‍ നമ്പറില്‍ വിളി ച്ചെങ്കിലും സ്വിച്ച് ഓഫായിരു ന്നു. വെച്ചൂര്‍, കുമരകം മേഖല യിലെ അനവധി കടകളില്‍ സംഘം ഈ രീതിയില്‍ തട്ടിപ്പ് നടത്തിയതായാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here