ബാര്‍ട്ടണ്‍ഹില്‍ കൊലപാതകം; പ്രതിയെ പിടികൂടാനാകാതെ പൊലീസ്; ജില്ല വിട്ടെന്ന് സൂചന

0
16

തിരുവനന്തപുരം: ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവിനെ വെട്ടിക്കൊന്ന് രണ്ട് ദിവസമായിട്ടും പ്രതിക്കായി ഇരുട്ടില്‍ത്തപ്പി പൊലീസ്. കൊലയാളിയായ ജീവന്‍ ജില്ല വിട്ടെന്നാണ് സൂചന. ഗുണ്ടാകുടിപ്പകയില്‍ കഴിഞ്ഞ ദിവസമാണ് ബാര്‍ട്ടണ്‍ഹില്‍ സ്വദേശി അനില്‍ കുമാറിനെ കൊലപ്പെടുത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ ജീവനാണ് പ്രതി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ജീവന്റെ സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും സൂചനയൊന്നും കിട്ടിയില്ല. അയവാസികളായ അനിലും ജീവനും തമ്മില്‍ കുടിപ്പകയുണ്ടായിരുന്നു. കൊല്ലപ്പെട്ട അനില്‍ ജീവന്റെ വീട്ടില്‍ കയറി സഹോദരിയെയും അച്ഛനെയും ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമാകാം കൊലപാതകമെന്നാണ് നിഗമനം.നഗരത്തില്‍ ഗുണ്ടാ വിളയാട്ടം വ്യാപകമായതോടെ തുടങ്ങിയ ഓപ്പറേഷന്‍ ബോള്‍ട്ടിന്റെ ഭാഗമായി ജീവനെ കഴിഞ്ഞ ദിവസം പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വരുത്തി നിര്‍ദ്ദേശം നല്‍കി വിട്ടയച്ചിരുന്നു. കൊലപാതകടമക്കം നിരവധി കേസില്‍ പ്രതിയായിരുന്ന അനില്‍ ഒരു വര്‍ഷമായി പാളയത്ത് ഓട്ടോ ഓടിക്കുകയായിരുന്നു. ഗുണ്ടാനിയമ പ്രകാരം ജീവന്‍ നേരത്തെ ജയിലിലായിരുന്നു. ഗുണ്ടാനേതാവ് ഗുണ്ടകാട് സാബുവിന്റെ സംഘത്തില്‍പ്പെട്ടയാളാണ് ജീവനെന്ന് പൊലീസ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here