ജെഎന്‍യുവിലെ ആക്രമണത്തിന് പിന്നില്‍ ഇടതുസംഘടനകളുടെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്തെ ക്യാമ്പസുകളില്‍ കലാപമെന്ന് വരുത്താന്‍ ആസൂത്രിതശ്രമം നടക്കുന്നുവെന്നും വി മുരളീധരന്‍. തീവ്രവാദ നിലപാടുകാരുടെയും കോണ്‍ഗ്രസിന്റെയും പിന്തുണ ഇടതിനുണ്ടെന്നും മന്ത്രി ആരോപിച്ചു. ആഭ്യന്തര വകുപ്പ്​ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന്​ ഉത്തരവിട്ടുകഴിഞ്ഞുവെന്നും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക്​ ശിക്ഷ വാങ്ങി നല്‍കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here