തൃ​ശൂ​ർ: ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 14 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച 103 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​റു പേ​ർ മ​റ്റു ജി​ല്ല​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ക​ഴി​യു​ന്നു​ണ്ട്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍

1,2. പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്ന് വ​ന്ന ര​ണ്ട് ചാ​ല​ക്കു​ടി സ്വ​ദേ​ശി​ക​ൾ (38 പു​രു​ഷ​ൻ, 40 പു​രു​ഷ​ൻ)
3. ജൂ​ൺ 16ന് ​കു​വൈ​റ്റി​ൽ നി​ന്ന് വ​ന്ന കൊ​ര​ട്ടി സ്വ​ദേ​ശി (59, പു​രു​ഷ​ൻ)
4. ജൂ​ൺ 19ന് ​സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് വ​ന്ന ചേ​ർ​പ്പ് സ്വ​ദേ​ശി (41, സ്ത്രീ)
5. ​ജൂ​ൺ 19ന് ​ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്ന് വ​ന്ന നെ​ടു​പു​ഴ സ്വ​ദേ​ശി (30, പു​രു​ഷ​ൻ)
6. ജൂ​ൺ 15ന് ​ബ​ഹ്‌​റൈ​നി​ൽ നി​ന്ന് വ​ന്ന കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി (22, പു​രു​ഷ​ൻ)
7. ജൂ​ൺ ര​ണ്ടി​ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന ഒ​ല്ലൂ​ർ സ്വ​ദേ​ശി (38, പു​രു​ഷ​ൻ)
8. ജൂ​ൺ ര​ണ്ടി​ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് വ​ന്ന ഒ​ല്ലൂ​ർ സ്വ​ദേ​ശി (56, സ്ത്രീ)
9. ​കു​വൈ​റ്റി​ൽ നി​ന്ന് വ​ന്ന ആ​ന​ന്ദ​പു​രം സ്വ​ദേ​ശി (28, പു​രു​ഷ​ൻ)
10. ജൂ​ൺ 13ന് ​ഷാ​ർ​ജ​യി​ൽ നി​ന്ന് വ​ന്ന തൃ​ശൂ​ർ കി​ഴ​ക്കേ​കോ​ട്ട സ്വ​ദേ​ശി (41, പു​രു​ഷ​ൻ)
11. ജൂ​ൺ 17ന് ​ചെ​ന്നൈ​യി​ൽ നി​ന്ന് വ​ന്ന വെ​ങ്കി​ട​ങ്ങ് സ്വ​ദേ​ശി (56, പു​രു​ഷ​ൻ)
12. ജൂ​ൺ 13ന് ​എ​റ​ണാ​കു​ള​ത്ത് നി​ന്ന് വ​ന്ന പ​ഴ​ഞ്ഞി സ്വ​ദേ​ശി (48, പു​രു​ഷ​ൻ)
13. സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് വ​ന്ന പു​ല്ലൂ​ർ സ്വ​ദേ​ശി (28, പു​രു​ഷ​ൻ)
14 കു​ന്നം​കു​ളം സ്വ​ദേ​ശി (49, പു​രു​ഷ​ൻ).

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ 14862 പേ​രും ആ​ശു​പ​ത്രി​ക​ളി​ലും 145 പേ​രും ഉ​ൾ​പ്പെ​ടെ ആ​കെ 15007 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​ത്. ചൊ​വ്വാ​ഴ്ച നി​രീ​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 22 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 21 പേ​രെ ഡി​സ്ചാ​ർ​ജ്ജ് ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ 1165 പേ​രെ​യാ​ണ് പു​തു​താ​യി ചേ​ർ​ത്തി​ട്ടു​ള​ള​ത്. 777 പേ​രെ നി​രീ​ക്ഷ​ണ കാ​ല​ഘ​ട്ടം പൂ​ർ​ത്തീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ട്ടി​ക​യി​ൽ നി​ന്നും വി​ടു​ത​ൽ ചെ​യ്തു.

ചൊ​വ്വാ​ഴ്ച അ​യ​ച്ച 212 സാ​മ്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തു വ​രെ 7872 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. അ​തി​ൽ 7512 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം വ​ന്നി​ട്ടു​ണ്ട്. 360 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. വി​വി​ധ മേ​ഖ​ല​യി​ലു​ള​ള 2630 ആ​ളു​ക​ളു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു.

ചൊ​വ്വാ​ഴ്ച 464 ഫോ​ൺ​കോ​ളു​ക​ൾ ജി​ല്ലാ ക​ൺ​ട്രോ​ൾ സെ​ല്ലി​ൽ ല​ഭി​ച്ചു. ഇ​തു​വ​രെ ആ​കെ 40970 ഫോ​ൺ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ൺ​ട്രോ​ൾ സെ​ല്ലി​ലേ​ക്ക് വ​ന്ന​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള​ള​വ​ർ​ക്ക് മാ​ന​സി​ക പി​ന്തു​ണ​യേ​കു​ന്ന​തി​നാ​യി സൈ​ക്കോ-​സോ​ഷ്യ​ൽ കൗ​ൺ​സി​ല​ർ​മാ​രു​ടെ സേ​വ​നം തു​ട​രു​ന്നു​ണ്ട്.

ചൊ​വ്വാ​ഴ്ച 175 പേ​ർ​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ൽ​കി. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി 590 പേ​രെ സ്‌​ക്രീ​ൻ ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here