കളമശേരി: ചീഞ്ഞളിഞ്ഞ ചിക്കൻ ബിരിയാണി പാർസലായി നൽകിയ ഹോട്ടലിനെതിരെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഇടപ്പള്ളി സെൻറ് ജോർജ് ഇടവകയിലെ വികാരിയും 12 ട്രസ്റ്റിയംഗങ്ങളുമാണ് പരാതിക്കാർ.

രണ്ട് ദിവസം മുമ്പ് ഓർഡർ ചെയ്തപ്പോഴാണ് ഇടപ്പള്ളി ടോൾ ഗേറ്റിൽ പ്രവർത്തിക്കുന്ന ഇഫ്താർ ഹോട്ടൽ 13 ചിക്കൻ ബിരിയാണി പൊതിയായി നൽകിയത്. പള്ളിയിലെ നേർച്ചപ്പണം എണ്ണാൻ വന്നവരാണ് ഇടവകാംഗങ്ങൾ.

ചിക്കൻ പീസുകൾ ചീഞ്ഞളിഞ്ഞതാണെന്ന് പരാതി നൽകിയതിനെ തുടർന്ന് ഹോട്ടൽ ഉടമ ബാക്കിയുള്ളവ സ്ഥലത്ത് നിന്ന് മാറ്റി. എന്നാൽ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പാർസൽ നൽകിയ അടിസ്ഥാനത്തിൽ കേസെടുത്തു.

രണ്ട് ദിവസം ആയിട്ടും ഹോട്ടലിൻെറ ലൈസൻസ് റദ്ദ് ചെയ്യാനോ പിഴ ചുമത്താനോ നഗരസഭ അധിക്യതർ തയ്യാറാകുന്നില്ലെന്നാണ് പരാതി. ലോക്ക് ഡൗൺ കാലഘട്ടമായതിനാൽ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചശേഷം മറുപടി നൽകാമെന്ന് കളമശേരി നഗരസഭ സെക്രട്ടറി ജയകുമാർ പറഞ്ഞു. ഇതിനിടയിൽ സംഭവം ഒതുക്കി തീർക്കാൻ നഗരസഭയിലെ ഘടകകക്ഷി കൗൺസിലർമാർ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

ഇവരുടെ  പല ശാഖകളിലും ഇത്തരത്തിൽ പരാതികൾ ഉയരാറുണ്ട് എങ്കിലും  രാഷ്ട്രീയ നേതാക്കൾ ഇടപെട്ട്  വാർത്തകൾ പുറത്ത് വരാതെ ഒതുക്കാറാണ് പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here